"എന്നെ യുവേഫ വേട്ടയാടുന്നു, ഞാൻ എന്ത് ചെയ്തിട്ടാണ് എന്നോട് മാത്രം ഇങ്ങനെ പെരുമാറുന്നത്?": ജോസ് മൗറീഞ്ഞോ

കഴിഞ്ഞ യൂറോപിയൻ ലീഗിലെ ഫൈനലിൽ കരുത്തരായ സെവിയ്യയും റോമയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ പെനാല്ടിയിൽ റോമ തോറ്റു. മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു റോമ പരിശീലകനായ ജോസ് മൗറീഞ്ഞോ. ഈ പെരുമാറ്റത്തിൽ അദ്ദേഹത്തിന് നാല് മത്സരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

യൂറോപ ലീഗിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ പരിശീലകനായ മൊറിഞ്ഞോക്ക് റെഡ് കാർഡ് കാണേണ്ടി വന്നിരുന്നു. ഈ കാര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി ഒരുപാട് താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. യുവേഫ തന്നോട് ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ജോസ് മൗറീഞ്ഞോ പറയുന്നത് ഇങ്ങനെ:

“യൂറോപ്പിൽ ഞാൻ പ്രശ്നത്തിലാണ് എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ആ ഫൈനലിന് ശേഷം എന്നെ ട്രീറ്റ് ചെയ്യുന്ന രീതി വേറെയാണ്. എനിക്ക് സ്പെഷ്യൽ ട്രീറ്റ്മെന്റ് ഒന്നും വേണ്ട. സാധാരണ രീതിയിലുള്ള ട്രീറ്റ്മെന്റ് മതി. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ അതിന് ശിക്ഷ നൽകണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ശിക്ഷ നൽകുന്നത്”

ജോസ് മൗറീഞ്ഞോ തുടർന്നു:

“എല്ലാവരെയും ട്രീറ്റ് ചെയ്യുന്നതുപോലെയുള്ള ഒരു ട്രീറ്റ് ഞാനും അർഹിക്കുന്നുണ്ട്. കളിക്കളത്തിൽ കളിക്കുന്നത് മെസിയാണോ അതല്ലെങ്കിൽ യുവതാരമാണോ എന്ന് വ്യത്യാസമില്ലല്ലോ? മെസ്സി ആണെങ്കിലും യുവതാരം ആണെങ്കിലും ഒരു നിയമമായിരിക്കും.പരിശീലകരുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് വേണ്ടത്. എല്ലാവർക്കും ഒരേ നിയമമായിരിക്കണം ” മൊറിഞ്ഞോ പറഞ്ഞു.

Latest Stories

ഞാനുണ്ടായതിന് ശേഷമാണ് അച്ഛന് വെച്ചടി വെച്ചടി കയറ്റം, ഏട്ടന്‍ ജനിച്ചപ്പോള്‍ വീട് പോലുമില്ലായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

മണ്ണുമാന്തിയന്ത്രത്തിനിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം

"ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം 1000 ഗോളുകൾ അല്ല, അതിനേക്കാൾ വിലപിടിപ്പുള്ള മറ്റൊന്നാണ്": പോർച്ചുഗൽ സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

ട്രെൻഡ് ആയി 'മുറ' ട്രെയ്ലർ, ആശംസകളുമായി ലോകേഷ് കനകരാജും

സഞ്ജു ചെക്കൻ ചുമ്മാ തീയാണ്, അവന്റെ ബാറ്റിംഗ് കാണുന്നത് വേറെ ലെവൽ ഫീൽ; റിക്കി പോണ്ടിങ്ങിന്റെ ഫേവറിറ്റ് ആയി മലയാളി താരം; വാഴ്ത്തിപ്പാടിയത് ഇങ്ങനെ

'ഒരു എംപി പൊതുശല്യം ആയത് എങ്ങനെയെന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം, നാട്യം തുടർന്നാൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങൾ ചോദിക്കും'; ബിനോയ് വിശ്വം

മുനമ്പത്തെ ജനങ്ങളെ പാല രൂപത സംരക്ഷിക്കും; വഖഫ് കുടിയിറക്കിവിട്ടാല്‍ മീനച്ചിലാറിന്റെ തീരത്ത് വീടും പറമ്പും ഒരുക്കി നല്‍കും; തീരദേശ ജനതയോട് ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കാൻ ഇബ്‌ലീസ് നോവ സദോയി തിരിച്ചു വരുന്നു

നാളെ കാണാം കിംഗ് 2 .0, നെറ്റ്സിൽ കണ്ടത് വിന്റേജ് കോഹ്‌ലിയെ; ഗംഭീർ നൽകിയത് അപകട സൂചന

എന്റെ മക്കള്‍ക്കില്ലാത്ത ഒരു ഗുണം മോഹന്‍ലാലിനുണ്ട്: മല്ലിക സുകുമാരന്‍