ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന്റെ പ്രധാന വില്ലനാണ് പരിക്ക്. ഒരു വർഷത്തോളം അദ്ദേഹം പരിക്ക് കാരണം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. അതിന് ശേഷം കുറച്ച് ആഴ്ചകൾക്ക് മുൻപാണ് വീണ്ടും അൽ ഹിലാലിന് വേണ്ടി കളിക്കളത്തിലേക്ക് വന്നത്. എന്നാൽ വീണ്ടും പരിക്കേറ്റ കാരണം കൊണ്ട് താരം ജനുവരി വരെ വിശ്രമത്തിലാണ്. നെയ്മറിനെ ജനുവരിയോടെ തന്നെ അൽ ഹിലാൽ ഒഴിവാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്.
ഇതിനിടെ 2034 വേൾഡ് കപ്പുമായി ബന്ധപ്പെട്ടുകൊണ്ട് സൗദി അറേബ്യ ഒരു എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. നെയ്മർ ജൂനിയർ അതിൽ പങ്കെടുത്തിട്ടുണ്ട്. താൻ സൗദി അറേബ്യയേ കുറിച്ചും ടീമിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:
“ഇവിടെ കളിക്കാനും ജീവിക്കാനും കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എനിക്ക് ഇവിടെ ലഭിച്ച സ്വീകരണം മനോഹരമാണ്. അതുകൊണ്ടുതന്നെ ഈ രാജ്യത്ത് ഞാൻ വളരെയധികം സന്തോഷവാനാണ്. ഇനിയും അത് മെച്ചപ്പെടുകയാണ് ചെയ്യുക. മറ്റു സൂപ്പർ താരങ്ങളും ഇങ്ങോട്ട് വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്”
നെയ്മർ ജൂനിയർ തുടർന്നു:
“ഇവിടേക്ക് വരാനുള്ള അവസരം മറ്റു പല താരങ്ങൾക്കും ലഭിച്ചേക്കും. ഇവിടത്തെ എക്സ്പീരിയൻസ് എല്ലാവരും അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച പ്രോജക്ട് ആണ് സൗദി അറേബ്യയുടെ വേൾഡ് കപ്പ് പ്രോജക്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേൾഡ് കപ്പ് ആയി മാറാനുള്ള കപ്പാസിറ്റി ഈ പ്രോജക്ട്നുണ്ട് ” നെയ്മർ ജൂനിയർ പറഞ്ഞു.