"ഞാൻ തന്നെ ആണ് മെസിയെക്കാൾ കേമൻ"; തുറന്ന് പറഞ്ഞ് ബയേൺ മ്യൂണിക്ക് താരം

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഗോട്ട് എന്ന് വിളിക്കപ്പെടുന്ന താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പുകൾ താരത്തിന് നേടാനായി. എന്നാൽ ഈ സീസണിലെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ താരത്തിന് മുൻ വർഷങ്ങളിലെ പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ടീമിന് വേണ്ടി താരം ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് നേടിയത്. ഇപ്പോൾ റയൽ മാഡ്രിഡ് താരമായ അൽഫോൻസോ ഡേവിസ് ആണോ ലയണൽ മെസി ആണോ വേഗതയേറിയ താരം എന്ന ചോദ്യത്തിൽ താരം പറഞ്ഞ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അൽഫോൻസോ ഡേവിസ് പറഞ്ഞത് ഇങ്ങനെ:

” ഏറ്റവും വേഗതയേറിയ താരം ആരാണെന്ന് ചോദിച്ചാൽ ഞാൻ എന്നെ തന്നെ തിരഞ്ഞെടുക്കും. അദ്ദേഹത്തേക്കാൾ കേമൻ ഞാൻ തന്നെ ആണ് അതിൽ. പക്ഷെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് ചോദിച്ചാൽ എനിക്ക് എന്നോട് തന്നെ കള്ളം പറയാൻ സാധിക്കില്ലലോ, അത് കൊണ്ട് ഞാൻ ലയണൽ മെസിയുടെ പേര് പറയും” അൽഫോൻസോ ഡേവിസ് പറഞ്ഞു.

ലയണൽ മെസി തന്റെ ഫുട്ബോൾ യാത്രയിൽ 778 മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. അതിൽ നിന്നുമായി താരം 672 ഗോളുകളും 303 അസിസ്റ്റുകളും നേടി റെക്കോർഡ് കരസ്ഥമാക്കുകയും ചെയ്യ്തു. കോപ്പ അമേരിക്കൻ ഫൈനലിൽ താരത്തിന് ആദ്യ പകുതിയിൽ കാലിനു പരിക്ക് ഏറ്റിരുന്നു. രണ്ടാം പകുതിയിൽ വേദന സഹിക്കാനാവാതെ കളം വിടുകയായിരുന്നു. തുടർന്ന് മെസി വിങ്ങിപൊട്ടുന്നത് ലോകം മുഴുവൻ കണ്ടു. അവസാനം മെസിക് വേണ്ടി അർജന്റീനൻ താരങ്ങൾ കോപ്പ അമേരിക്കൻ നേടി അദ്ദേഹത്തെ സന്തോഷവാനാക്കി. കാലിനേറ്റത് ഗുരുതരമായ പരിക്കായിരുന്നു. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടർ പറഞ്ഞത്.