"സോഷ്യൽ മീഡിയയിൽ വരുന്നതിനോട് പ്രതികരിക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല"; തുറന്നടിച്ച് റയൽ മാഡ്രിഡ് പരിശീലകൻ

ലാലിഗയിൽ ഏറ്റവും മോശമായ പ്രകടനം നടത്തുന്ന ടീം ആണ് ഇപ്പോൾ റയൽ മാഡ്രിഡ്. ഇന്നലെ ലീഗിൽ നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന ഒരു തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എസി മിലാൻ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഫെഡേ വാൽവെർദേ സ്റ്റാർട്ട് ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം പരിശീലകനായ കാർലോ അഞ്ചലോട്ടി അദ്ദേഹത്തെ പിൻവലിച്ചു.

ഫെഡേ വാൽവെർദേയെ തിരികെ വിളിച്ചതിൽ വൻതോതിലുള്ള വിമർശനവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് എത്തിയിരുന്നു. എക്സ് അക്കൗണ്ടിലൂടെ ഇവർ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നത്. ആഞ്ചലോട്ടി ഫെഡയെ ഒരു വിങറായി കൊണ്ടാണ് ഉപയോഗപ്പെടുത്തുന്നതെന്നും ഇത് ശരിയല്ല എന്നുമാണ് അവർ പറയുന്നത്. ഇതിനെ കുറിച്ച് കാർലോ അഞ്ചലോട്ടിയോട് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു.

കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

” സോഷ്യൽ മീഡിയയിൽ ആളുകൾ എഴുതുന്ന കാര്യങ്ങളോട് പ്രതികരിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ വാൽവെർദേയെ പിൻവലിച്ചത് അദ്ദേഹം 100% ഓക്കേ അല്ലാത്തതുകൊണ്ടാണ് ” കാർലോ അഞ്ചലോട്ടി പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം എന്ന വിശേഷണം കിട്ടിയിട്ടും ഇപ്പോൾ ഏത് ചെറിയ ടീമിന് വേണമെങ്കിൽ വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന അവസ്ഥയിലായി കാര്യങ്ങൾ. വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച താരങ്ങളായ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കിലിയൻ എംബപ്പേ, എൻഡ്രിക്ക് എന്നിവർ ഉണ്ടായിട്ടും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല. ടീമിന്റെ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ.

Latest Stories

ആത്മഹത്യയെന്ന് അടുത്ത ബന്ധുക്കള്‍; മര്‍ദ്ദനമേറ്റ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; യുവാവിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

"മെസിയും, റൊണാൾഡോയും അവരുടെ അതേ ലെവലിൽ കാണുന്ന ഒരു താരമുണ്ട്"; അഭിപ്രായപ്പെട്ട് ലിവർപൂൾ പരിശീലകൻ

"സഞ്ജു സാംസൺ അല്ല പകരം എന്നെ രക്ഷിച്ചത് അദ്ദേഹമാണ്"; റിയാൻ പരാഗിന്റെ വാക്കുകൾ ഇങ്ങനെ

സ്വര്‍ണം വാങ്ങാന്‍ ഇത് നല്ലകാലമോ? അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്

"ആർസിബി എന്നോട് ചെയ്തത് മനോഹരമായ പുറത്താക്കൽ ആയിരുന്നു"; സന്തോഷവാനായ ഗ്ലെൻ മാക്‌സ്‌വെൽ പറയുന്നത് ഇങ്ങനെ

ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിതരീതിയാണ്; ജാതി സെന്‍സസ് നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി

'തോറ്റ പ്രസിഡന്റിന്റെ' തിരിച്ചുവരവ്

ചുവപ്പണിഞ്ഞ് അമേരിക്ക, ട്രംപിന്റെ 'വിജയഭേരി', 'തോറ്റ പ്രസിഡന്റിന്റെ' തിരിച്ചുവരവ്

ആ പെട്ടി ഇപ്പോഴും കൈയിലുണ്ട്; പെട്ടിയില്‍ പണമായിരുന്നെന്ന് തെളിയിച്ചാല്‍ പ്രചരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

നന്ദി, ഒപ്പം നിന്നതിനും വിശ്വസിച്ചതിനും; ക്ലീന്‍ചിറ്റ് ലഭിച്ച ശേഷം പ്രതികരിച്ച് നിവിന്‍പോളി