"എംബാപ്പയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഞാൻ കൊടുക്കുന്നുണ്ട്"; വിനീഷ്യസ് ജൂനിയർ പറയുന്നതിൽ ആവേശം കൊണ്ട്‌ ഫുട്ബോൾ ആരാധകർ

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് റയൽ മാഡ്രിഡ്. ഈ വർഷം നടന്ന ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനങ്ങൾ നടത്തി ട്രോഫി ഉയർത്തിയത് റയൽ മാഡ്രിഡ് ആയിരുന്നു. ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ എന്നിവരുടെ മികവിലാണ് ടീം ട്രോഫി നേടിയത്. ഇപ്പോൾ ടീമിലേക്ക് ലോകത്തിലെ ഏറ്റവും മികച്ച താരമായ കിലിയൻ എംബപ്പേ കൂടെ ജോയിൻ ചെയ്തതോടെ ഇവരെ തോൽപിക്കാൻ എതിർ ടീം നന്നായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും എന്നത് ഉറപ്പാണ്. എംബപ്പേ-വിനീഷ്യസ്-ബെല്ലിങ്ങ്ഹാം കൂട്ടുകെട്ടിനെ കളിക്കളത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ റയൽ മാഡ്രിഡ് ആരാധകർ ഉള്ളത്. എംബാപ്പയെ കുറിച്ച് വിനീഷ്യസ് പറഞ്ഞു.

വിനീഷ്യസ് ജൂനിയർ പറഞ്ഞത് ഇങ്ങനെ:

“എംബപ്പേക്കൊപ്പം കളിക്കാൻ കഴിയുന്നത് വളരെ മാരകമായിരിക്കും. ഞങ്ങൾക്ക് ഒരുമിച്ച് ഒരുപാട് വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ എംബപ്പേയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും വേഗത്തിൽ അദ്ദേഹത്തിന് ടീമുമായി അഡാപ്റ്റാവാൻ വേണ്ടി സാധ്യമായതെല്ലാം ഞങ്ങൾ ചെയ്തു നൽകേണ്ടതുണ്ട്. ഒരു ക്ലബ്ബിൽ നിന്നും മറ്റൊരു ക്ലബ്ബിലേക്ക് എത്തുമ്പോൾ എപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകും. പക്ഷേ ബെല്ലിങ്ങ്ഹാമിന്റെ കാര്യത്തിൽ ഞങ്ങൾ നല്ല രൂപത്തിൽ ചെയ്തു. കഴിഞ്ഞ സീസണിൽ ടീമിനോടൊപ്പം ചേർന്ന് അദ്ദേഹം മികച്ച പ്രകടനം നടത്തി. എംബപ്പേയുടെ കാര്യത്തിലും അത് ആവർത്തിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ഇതാണ് വിനി പറഞ്ഞിട്ടുള്ളത്.

സൗഹൃദ മത്സരങ്ങളിൽ റയൽ മാഡ്രിഡ് ഒരു കളി മാത്രമാണ് വിജയിച്ചത്. ബാക്കി എല്ലാ മത്സരങ്ങളും താരങ്ങൾ തോറ്റിരുന്നു. യുവതാരം ഇൻഡറിക്കിന് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. ഇനി അടുത്ത മത്സരം ബുധനാഴ്ച അർദ്ധരാത്രി ആണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ അറ്റലാന്റയും റയലും ആണ് സൂപ്പർ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുക. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ചെൽസിയെ തോൽപ്പിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എന്നാൽ അതിനു മുൻപ് ബാഴ്സലോണയോടും Ac മിലാനോടും റയൽ മാഡ്രിഡ് തോൽവി ഏറ്റുവാങ്ങിയിരുന്നു.

Latest Stories

'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്