"ഞാൻ മെസിയെ ഈ ക്ലബിൽ കൊണ്ട് വന്നതിന് ഒരു കാരണമുണ്ട്": ഡേവിഡ് ബെക്കാം പറയുന്നത് ഇങ്ങനെ

ഈ വർഷം നടന്ന കോപ്പ അമേരിക്കയിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കരുത്തരായ അർജന്റീന തങ്ങളുടെ രണ്ടാം കോപ്പ അമേരിക്കൻ ട്രോഫി ഉയർത്തി കപ്പ് ജേതാക്കളായിരുന്നു. എന്നാൽ ഫൈനൽ മത്സരത്തിൽ ലയണൽ മെസിയുടെ കാലിന് ഗുരുതരമായ പരിക്ക് സംഭവിച്ചിരുന്നു. താരത്തിന്റെ അഭാവത്തിലും ടീം അംഗങ്ങൾ മികച്ച പ്രകടനം നടത്തി അദ്ദേഹത്തിന് കപ്പ് നേടി കൊടുത്തു.

എന്നാൽ ഗുരുതരമായ പരിക്ക് പറ്റിയതോടെ മെസിക്ക് ഇന്റർ മിയാമി ക്ലബിലെ മത്സരങ്ങൾ ഒരുപാട് നഷ്ടമായിരുന്നു. മെസിയുടെ അഭാവം ക്ലബ്ബിനെ വളരെ ദോഷകരമായി തന്നെ ബാധിച്ചിരുന്നു. ഇപ്പോൾ തന്റെ രാജകീയ തിരിച്ച് വരവിന് തയ്യാറെടുക്കുകയാണ് മെസി. അദ്ദേഹത്തിന്റെ വരവോടു കൂടിയാണ് അമേരിക്കൻ ലീഗ് ഇത്രയും മികച്ച ലീഗുകളിൽ ഒന്നായി മാറിയത്. മെസിയുടെ വരവിനെ കുറിച്ച് ഇംഗ്ലീഷ് ഇതിഹാസവും, ടീം ഉടമയും ആയ ഡേവിഡ് ബെക്കാം സംസാരിച്ചു.

ഡേവിഡ് ബെക്കാം പറയുന്നത് ഇങ്ങനെ:

”മെസ്സിയുടെ വരവ് യഥാർത്ഥത്തിൽ ഒരു ഗിഫ്റ്റാണ്. ഈ രാജ്യത്ത് കളിക്കുന്ന യുവതലമുറയെ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. കാരണം ഭാവിയിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ വേൾഡ് കപ്പ് വരെ നേടാൻ അമേരിക്കക്ക് കഴിയും. അതിന് വേണ്ടിയാണ് ലയണൽ മെസ്സിയെ പോലെയൊരു താരത്തെ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുള്ളത്. കളത്തിനകത്തും പുറത്തും അദ്ദേഹം മികച്ചതാണ്. ഒരു പെർഫക്റ്റ് പ്രൊഫഷണലാണ് മെസ്സി. മെസ്സിയെ പോലെയൊരു താരം വന്നാൽ ഇവിടത്തെ യുവ തലമുറ കൂടുതൽ പ്രചോദിതരാകും. മത്സരങ്ങൾ കാണാൻ വേണ്ടി സ്റ്റേഡിയത്തിലേക്ക് എത്തും. ഭാവിയിൽ അവർ ഫുട്ബോളിന്റെ ഭാഗമാവുകയും ചെയ്യും ” ബെക്കാം പറഞ്ഞു.

ഈ വർഷത്തെ സീസൺ മെസിയെ സംബന്ധിച്ച് ഗംഭീര തുടക്കമാണ് കിട്ടിയത്. ലീഗിൽ കളിച്ച 12 മത്സരങ്ങളിൽ 12 ഗോളുകൾ നേടുകയും കൂടാതെ 9 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കുകയും ചെയ്യ്തു. കോപ്പ അമേരിക്കൻ ടൂർണമെന്റിൽ സംഭവിച്ച ഗുരുതരമായ പരിക്ക് മൂലം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ വെച്ച് അദ്ദേഹം പരിശീലനം ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

Latest Stories

'അത് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടുവെച്ചാൽ മതി, സൗകര്യമില്ല ഉത്തരം പറയാൻ'; മാധ്യമപ്രവർത്തകരോട് ആക്രോശിച്ച് സുരേഷ് ഗോപി

മകള്‍ പ്രതിയാണെന്ന് വ്യക്തമായി; അനധികൃതമായി വീണ കൈപ്പറ്റിയത് 2.72കോടി; പിണറായിക്ക് ഇനി കസേരയില്‍ ഇരിക്കാന്‍ കഴിയില്ല; മുഖ്യമന്ത്രി പദം രാജിവെയ്ക്കണമെന്ന് ഷോണ്‍ ജോര്‍ജ്

'പ്രിയങ്ക എവിടെയായിരുന്നുവെന്ന ചോദ്യവും രാഹുൽ എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും എക്കാലത്തും മായാതെ നിൽക്കും'; വിമർശിച്ച് സുപ്രഭാതം മുഖപ്രസംഗം

IPL 2025: ഇവിടെ ഇടംകൈയും പോകും വലംകൈയും പോകും, ഞെട്ടിച്ച് ഹൈദരാബാദ് താരത്തിന്റെ മൈൻഡ് ഗെയിം; വീഡിയോ കാണാം

ആശമാരുമായി ഇന്ന് വീണ്ടും ചർച്ച നടത്താൻ സർക്കാർ; സമരക്കാർ എത്തുമോ എന്നതിൽ അവ്യക്തത

IPL 2025: അവനായി വാഴ്ത്തുപാട്ടുകൾ പാടാൻ ഒരുങ്ങിക്കോ, ട്രാക്കിൽ എത്തിയാൽ പിന്നെ അയാൾ തീയാകും; ഇന്ത്യൻ താരത്തിന് പിന്തുണമായി കീറോൺ പൊള്ളാർഡ്

മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

IPL 2025: ടെൻഷൻ ജീവനുള്ള മനുഷ്യനെ തിന്നുതീർക്കും, സൂപ്പർതാരത്തിന് അപായ സൂചന നൽകി നവ്‌ജോത് സിംഗ് സിദ്ധു; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

IPL 2025: വിരാട് കോഹ്‌ലി ടൂർണമെന്റിന്റെ ഹൃദയമിടിപ്പ് എങ്കിൽ ആ ടീം ആണ് ആത്മാവ്, അവർ പുറത്തായാൽ അതോടെ ലീഗ് വിരസമാകും: നവ്‌ജോത് സിംഗ് സിദ്ധു

SRH UPDATES: എസ്ആർഎച്ച് ഉടമ കാവ്യ മാരൻ എതിരാളിയുമായി പ്രണയത്തിൽ? ഒടുവിൽ കാമുകനെ കണ്ടെത്തി സോഷ്യൽ മീഡിയ