കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗിന്റെ ക്വാട്ടർ ഫൈനലിൽ കരുത്തരായ പിഎസ്ജിയും ബാഴ്സിലോണയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ആദ്യ മത്സരത്തിൽ ബാഴ്‌സ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചെങ്കിലും ക്വാട്ടർ ഫൈനലിൽ ബാഴ്‌സയുടെ കണക്ക് കൂട്ടലുകൾ പിഴയ്ക്കുകയായിരുന്നു. ആ മത്സരത്തിൽ ബാഴ്‌സ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപെട്ടു. അങ്ങനെ അവർ ടൂർണമെന്റിൽ നിന്ന് തന്നെ പുറത്തായി.
മുൻപ് ബാഴ്‌സയ്ക്ക് വേണ്ടി കളിക്കുകയും, അവരെ പരിശീലിപ്പിക്കുകയും ചെയ്ത താരമാണ് ലൂയിസ് എൻറിക്ക്. ആ സമയത്ത് പിഎസ്ജിക്ക് വേണ്ടി പരിശീലിപ്പിച്ചതും അദ്ദേഹമാണ്. അന്ന് അദ്ദേഹം നേരിട്ടത് വളരെ ഹൊറിബിൾ ആയ അവസ്ഥയായിരുന്നു എന്ന് പറഞ്ഞിരുന്നു. ഇനിയുള്ള ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ നേരിടുന്നതിന് കുറിച്ച് അദ്ദേഹം സംസാരിച്ചു.
ലൂയിസ് എൻറിക്ക് പറയുന്നത് ഇങ്ങനെ:
“ബാഴ്സക്കെതിരെയുള്ള മത്സരം വളരെ ഹൊറിബിളായിരുന്നു. വളരെ ഇമോഷണലായിരുന്നു അത്. ഒരു താരം എന്ന നിലയിലും ഒരു പരിശീലകൻ എന്ന നിലയിലും എനിക്ക് എല്ലാം നൽകിയ ക്ലബ്ബാണ് ബാഴ്സ. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് വളരെ ഹൊറിബിളായിരുന്നു. ഇനി ബാഴ്സക്കെതിരെ ഒരു ഫൈനൽ മത്സരം കളിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അതൊരു ഷുഗർ ക്യൂബ് പോലെയാണ്. ഒരിക്കലും ബാഴ്സക്കെതിരെ കളിക്കാൻ ഇട വരാതിരിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ” പിഎസ്ജി പരിശീലകൻ പറഞ്ഞു.