"എന്റെ അച്ഛന് വേണ്ടി ഞാൻ അത് സമർപ്പിക്കുന്നു"; മത്സര ശേഷം വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ അൽ നാസറിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ഇന്ന് നടന്ന എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ തന്റെ അരങ്ങേറ്റ ഗോള്‍ നേടാൻ താരത്തിന് സാധിച്ചിരുന്നു. അല്‍ റയ്യാനെതിരെ നടന്ന മത്സരത്തിലാണ് അദ്ദേഹം ഗോൾ നേടിയത്. ആ ഗോൾ അദ്ദേഹത്തിന്റെ പിതാവിനായി സമർപിക്കുന്നു എന്ന് മത്സരശേഷം റൊണാൾഡോ പറഞ്ഞിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത് ഇങ്ങനെ:

“ഇന്നത്തെ ഗോളിന് മറ്റൊരു പ്രത്യേകതയുണ്ട്. ആ ഗോള്‍ ഞാന്‍ എന്റെ അച്ഛന് വേണ്ടി സമര്‍പ്പിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം ഇന്ന് അദ്ദേഹത്തിന്റ ജന്മദിനമാണ്. എന്റെ ഉയർച്ചയിൽ ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് അദ്ദേഹത്തെയാണ്” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

അല്‍ റയാനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നാസർ വിജയിച്ചിരിക്കുന്നത്. അല്‍ നസറിന് വേണ്ടി റൊണാള്‍ഡോയും സാദിയോ മാനെയും ഗോള്‍ നേടിയപ്പോള്‍ റോജര്‍ ഗുഡെസ് അല്‍ റയാന് വേണ്ടി ഗോൾ നേടി. ടൂർണമെന്റിലെ അൽ നാസറിന്റെ ആദ്യ വിജയമാണ് ഇത്.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്