"അർജന്റീനയിൽ വെച്ച് ഇങ്ങനെ സംഭവിക്കും എന്ന് ഞാൻ കരുതിയില്ല, ഒരിക്കലും എനിക്ക് അത് മറക്കാനാവില്ല": ലയണൽ സ്‌കലോണി

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. 2021ലെ കോപ്പ അമേരിക്കൻ ട്രോഫി നേടിയതിന് ശേഷമാണ് അവർ ലോകത്തിലെ ഒന്നാം നമ്പർ ടീമായി മാറിയത്. ഇപ്പോൾ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീന തന്നെയാണ് മുൻപിൽ നിൽക്കുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ ബൊളീവിയയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം 5:30ന് അർജന്റീനയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

ലയണൽ സ്കലോണിയുടെ മികവാണ് അർജന്റീനയ്ക്ക് ഇത്രയും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചതിൽ പ്രധാന കാരണം. പരിശീലകനായി 80 മത്സരങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. 2018 ഓഗസ്റ്റ് രണ്ടാം തീയതിയായിരുന്നു സ്‌കലോണി അർജന്റീനയുടെ പരിശീലകനായി കൊണ്ട് ചുമതലയേറ്റത്. 80 ഇൽ 60 മത്സരങ്ങൾ വിജയിക്കുകയും, 13 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും, 7 മത്സരങ്ങൾ തോൽക്കുകയും ചെയ്തു. അതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ലയണൽ സ്‌കൈലോണി പറയുന്നത് ഇങ്ങനെ:

“ഞാൻ 80 മത്സരങ്ങൾ പൂർത്തിയാക്കി എന്ന കണക്ക് വായിച്ചിരുന്നു.തീർച്ചയായും ഇതൊരു മികച്ച കണക്ക് തന്നെയാണ്.ഒരു വലിയ പൊസിഷനിലാണ് ഞാൻ ഇരിക്കുന്നത്. ഇത്രയും കാലം ഇവിടെ ഇരിക്കാൻ കഴിഞ്ഞതിലും നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞതിലും എനിക്ക് ഒരുപാട് അഭിമാനം ഉണ്ട്. മോശം സമയത്തെയും നല്ല സമയത്തെയും ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നു. 2018 സ്ഥാനം ഏറ്റെടുക്കുമ്പോൾ ഈയൊരു നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഈ ടീമിനെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനം ഉണ്ട് “ ലയണൽ സ്‌കൈലോണി പറഞ്ഞു.

Read more

ലോകകപ്പ് യോഗ്യത റൗണ്ടിൽ കളിച്ച അവസാന രണ്ട് മത്സരങ്ങളും അർജന്റീന പരാജയപ്പെട്ടിരുന്നു. അതിൽ താരങ്ങൾക്കും ആരാധകർക്കും നിരാശയുണ്ട്. നാളത്തെ മത്സരത്തിൽ അർജന്റീന വിജയ വഴിയിലേക്ക് തിരികെ എത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട താരങ്ങൾ നാളത്തെ മത്സരത്തിൽ ഉണ്ടാകും എന്നത് ഉറപ്പാണ്.