"എംബാപ്പയില്ലാത്തതാണ് ടീമിന് നല്ലത് എന്ന് എനിക്ക് തോന്നി, അത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്‌തത്‌"; ഫ്രഞ്ച് പരിശീലകൻ അഭിപ്രായപ്പെട്ടു

എംബാപ്പയ്ക്ക് ഇപ്പോൾ അത്ര നല്ല സമയമല്ല എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമൊന്നുമില്ല. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും തനിക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് താരം കിലിയൻ എംബപ്പേ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നു. ഇറ്റലി ഇസ്രായേൽ എന്നിവർക്കെതിരെയാണ് ഫ്രാൻസ് ഇനി കളിക്കുന്നത്. എന്നാൽ പരിശീലകനായ ദിദിയർ ദെഷാപ്സ് എംബാപ്പയെ ഒഴിവാക്കി എന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ഫ്രഞ്ച് ടീമിൽ എംബാപ്പയുടെ വിടവ് നികത്താൻ പരിശീലകൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. എംബാപ്പയുമായി താരത്തിന് ചേർച്ച കുറവുണ്ട് എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. താരം ഇല്ലാത്തതാണ് ഇപ്പോൾ നല്ലതെന്നും ഇക്കാര്യത്തിൽ കൂടുതൽ വാദിക്കാൻ താൻ ഇല്ലെന്നും ദെഷാപ്സ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ദിദിയർ ദെഷാപ്സ് പറയുന്നത് ഇങ്ങനെ:

“ഞാൻ ഒരുപാട് തവണ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഞാൻ ഇതേക്കുറിച്ച് ഒരുപാട് ചിന്തിച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. ഇപ്പോൾ എംബപ്പേ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ഈ വിഷയത്തിൽ കൂടുതൽ വാദിക്കാനൊന്നും ഞാനില്ല. നിലവിൽ ഇവിടെ പ്രശ്നങ്ങൾ ഒന്നുമില്ല”

ദിദിയർ ദെഷാപ്സ് തുടർന്നു:

“ഈ തീരുമാനത്തിന്റെ ഉത്തരവാദിത്വം എനിക്കാണ്. കടുത്ത തീരുമാനങ്ങൾ ഞാൻ പലപ്പോഴും എടുത്തിട്ടുണ്ട്. ഓരോ താരങ്ങൾക്ക് പുറകിലും ഓരോ മനുഷ്യനും കൂടിയുണ്ട്. ഞാൻ ഈ കോമ്പറ്റീഷനുള്ള ലിസ്റ്റ് ആണ് തയ്യാറാക്കുന്നത്, അല്ലാതെ എല്ലാവരെയും സന്തോഷപ്പെടുത്താനുള്ള ലിസ്റ്റ് അല്ല തയ്യാറാക്കുന്നത്. ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു ”ദിദിയർ ദെഷാപ്സ് പറഞ്ഞു.

Read more