"നിക്കോയോട് ഞാൻ അങ്ങനെ പറയാൻ കാരണമുണ്ടായിരുന്നു"; മത്സര ശേഷം ബാഴ്‌സിലോണ പരിശീലകൻ പറഞ്ഞു

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സിലോണ അത്ലറ്റിക്ക് ബിൽബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിക്കാൻ സാധിച്ചുരുന്നു. മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയിരുന്നത്. ബാഴ്‌സ താരങ്ങളായ ലാമിൻ യമാൽ, റോബർട്ട് ലെവന്റോസ്ക്കി എന്നിവരാണ് ടീമിനായി ഗോളുകൾ നേടിയത്. അടുപ്പിച്ച് രണ്ട് മത്സരങ്ങൾ വിജയിച്ചത് കൊണ്ട് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ നിൽക്കുന്നത്.

മത്സരത്തിൽ നിക്കോ വില്യംസ് അത്ലറ്റിക്കിന് വേണ്ടി കളിച്ചിരുന്നു. അദ്ദേഹം ബാഴ്‌സയിലേക്ക് വരും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ താരം അത്ലറ്റിക്ക് ബിൽബാവോയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. മത്സര ശേഷം ബാഴ്‌സയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് നിക്കോയെ കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഫ്ലിക്ക് അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്യ്തു.

ഹാൻസി ഫ്ലിക്ക് പറഞ്ഞത് ഇങ്ങനെ:

“യൂറോ കിരീടം നേടിയതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് ഹഗ് നൽകിയത്. നിക്കോ വില്യംസ് ഇപ്പോൾ മറ്റൊരു ക്ലബ്ബിന്റെ താരമാണ്. അതുകൊണ്ടുതന്നെ താരത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.

ഇനി ടീമിലേക്ക് പുതിയ താരങ്ങളെ പരിഗണിക്കാനുള്ള സാധ്യത ബാഴ്‌സയിൽ കുറവാണ്. മുന്നേറ്റ നിരയിലേക്ക് താരങ്ങളെ കൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെങ്കിലും അവർക്ക് അതിന്‌ കഴിഞ്ഞില്ല. ടീം ഇപ്പോൾ മികച്ച രീതിയിൽ തന്നെ ആണ് കളിച്ചു വരുന്നത്. ഈ വർഷത്തെ ലാലിഗ ട്രോഫി ഉയർത്താൻ സാധ്യത ഉള്ള ടീം തന്നെ ആണ് ബാഴ്‌സിലോണ.

Latest Stories

പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ദയനീയ അവസ്ഥ; വൈറലായി അശ്വിന്‍റെ പ്രതികരണം

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന ഏഴുപേർ കസ്റ്റഡിയിൽ

രക്ഷപ്പെട്ടത് വമ്പന്‍ അപകടത്തില്‍ നിന്ന്.. സ്‌റ്റേജ് തകര്‍ന്നു വീണ് പ്രിയങ്ക മോഹന്‍; വീഡിയോ

ധോണിയുടെ കുതന്ത്രങ്ങളെ തകർത്തെറിഞ്ഞ് മുംബൈ ആധിപത്യം സ്ഥാപിച്ചത് ആ രീതിയിൽ, ചെന്നൈക്ക് എതിരായ ആധിപത്യത്തിന്റെ കാര്യം പറഞ്ഞ് ഹർഭജൻ സിങ്

'പ്രവാസികൾക്ക് ഹാപ്പി ന്യുസ്'; ലെജന്റ്സ് എൽ ക്ലാസിക്കോ മത്സരം ഖത്തറിൽ നടത്താൻ ഒരുങ്ങി ഫിഫ

'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി, വനത്തിന് പുറത്തെത്തിച്ചു

രേണുകസ്വാമിയുടെ ആത്മാവ് ശല്യം ചെയ്യുന്നു, ഉറങ്ങാനാവുന്നില്ല..; ജയില്‍ മാറ്റം ആവശ്യപ്പെട്ട് ദര്‍ശന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്‍!

ലേലത്തിൽ 18 കോടി കിട്ടാൻ വകുപ്പുള്ള ഒരുത്തനും അവർക്ക് ഇല്ല, ഓരോ തവണയും മണ്ടത്തരം കാണിക്കുന്ന സംഘമാണ് അവർ; ആകാശ് ചോപ്ര പറയുന്നത് ആ ടീമിനെക്കുറിച്ച്

'ഇറാന്‍റെ ആണവശേഖരം ആദ്യം തകർക്കുക, അതോടെ എല്ലാം തീരും'; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്