റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരമാണ് ജൂഡ് ബെല്ലിങ്‌ഹാം. ഈ വർഷം നടന്ന സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ആണ് ചാമ്പ്യൻസ് ആയത്. ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ എന്നിവരുടെ മികവിലാണ് താരങ്ങൾ ഈ വർഷത്തെ കപ്പ് ജേതാക്കളായത്. ഇപ്പോൾ ടീമിലേക്ക് ഫ്രഞ്ച് താരം കൈലിയൻ എംബപ്പേ കൂടെ ജോയിൻ ചെയ്തതോടെ ടീം കൂടുതൽ കരുത്തരായി.
സങ്കടകരമായ വാർത്തയാണ് ഇപ്പോൾ ക്യാമ്പിൽ നിന്നും ലഭിക്കുന്നത്. റയൽ താരം ജൂഡ് ബില്ലിങ്‌ഹാമിന് കാലിന് ഗുരുതരമായ പരിക്ക് സംഭവിച്ചു. അത് കൊണ്ട് താരം കുറച്ച് മത്സരങ്ങൾ ബെഞ്ചിൽ ഇരിക്കേണ്ടി വരും എന്നാണ് ടീം മാനേജ്‌മന്റ് അറിയിച്ചിരിക്കുന്നത്. ട്രൈനിങ്ങിനിടെ അദ്ദേഹത്തിന്റെ വലത് കാലിന് മസിൽ ഇഞ്ചുറി പിടികൂടുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ അദ്ദേഹം ഒരു മാസം ബെഞ്ചിൽ ഇരിക്കേണ്ടി വരും എന്നാണ് ടീം ഡോക്ടർ പറയുന്നത്. താരത്തിന്റെ വിടവ് ടീമിനെ നന്നായി ബാധിക്കും എന്നത് ഉറപ്പാണ്. ഇതിനെ കുറിച്ച് ജൂഡ് ബെല്ലിങ്‌ഹാം ഒരു പോസ്റ്റും ഇൻസ്റ്റാഗ്രാമിൽ ഇട്ടു.
ജൂഡ് ബെല്ലിങ്‌ഹാം പറയുന്നത് ഇങ്ങനെ:
”മത്സരങ്ങൾ നഷ്ടമാകുന്നതിനേക്കാൾ ഞാൻ വെറുക്കുന്ന മറ്റൊരു കാര്യവുമില്ല. പക്ഷേ ഞാൻ ഇതിന്റെ പോസിറ്റീവ് സൈഡ് ആണ് നോക്കിക്കാണുന്നത്. ഇതൊരു തിരക്കേറിയ വർഷമാണ്. ഒരുപക്ഷേ എനിക്ക് കുറച്ച് വിശ്രമം ആവശ്യമാണെന്ന് എന്റെ ബോഡി പറയുന്നതായിരിക്കാം. പരിക്കേറ്റതിൽ ഞാൻ വളരെയധികം നിരാശനാണ്. പക്ഷേ എന്റെ സഹതാരങ്ങളെ ഞാൻ ഒരു ആരാധകനെ പോലെ സപ്പോർട്ട് ചെയ്യും. എന്റെ ഏറ്റവും മികച്ച രൂപത്തിൽ അവരോടൊപ്പം ജോയിൻ ചെയ്യാൻ കഴിയുന്നതുവരെ ഞാൻ ഇത് തുടരും. നിങ്ങളുടെ പിന്തുണക്കും മെസ്സേജുകൾക്കും നന്ദി. ഹാല മാഡ്രിഡ് “ ജൂഡ് ബെല്ലിങ്‌ഹാം പറഞ്ഞു.
ഈ സീസണിൽ രണ്ട് മത്സരങ്ങളാണ് റയൽ മാഡ്രിഡ് കളിച്ചത്. ലീഗിലെ ആദ്യ മത്സരത്തിൽ റയൽ സമനിലയിലാണ് കളി അവസാനിപ്പിച്ചത്. നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ റയൽ വല്ലഡോലിഡാണ് റയലിന്റെ എതിരാളികൾ. എംബപ്പേ, വിനീഷ്യസ് ജൂനിയർ, റോഡ്രി എന്നിവർ മികച്ച പ്രകടനം നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.