"എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു അദ്ദേഹത്തിന്റെ പരിശീലനത്തിൽ കളിച്ചപ്പോൾ"; എയ്ഞ്ചൽ ഡി മരിയ വെളിപ്പെടുത്തി

ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് അർജന്റീനൻ ഇതിഹാസമായ എയ്ഞ്ചൽ ഡി മരിയ നടത്തിയത്. ടൂർണമെന്റിന് ശേഷം അർജന്റീനൻ രാജ്യാന്തര മത്സരങ്ങളിൽ നിന്നും താരം വിരമിക്കുകയും ചെയ്യ്തു. തന്റെ ഫുട്ബോൾ യാത്രയിൽ പ്രഗത്ഭരായ ഒരുപാട് പരിശീലകരുടെ കീഴിൽ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച പരിശീലകനായി ഡി മരിയ തിരഞ്ഞെടുത്തത് അർജന്റീനൻ പരിശീലകനായ ലയണൽ സ്കലോണിയെ ആണ്.

എന്നാൽ തന്റെ കരിയറിൽ അത്ര നല്ല ബന്ധത്തിൽ അല്ലാത്ത പരിശീലകന്റെ പേര് വെളുപ്പെടുത്തിയിരിക്കുകയാണ് താരം. മാഞ്ചസ്റ്ററിലെ പരിശീലകനായ വാൻ ഗാലിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ക്ലബിൽ ഉണ്ടായിരുന്ന സമയത്ത് ഡി മരിയയും, വാൻ ഗാലും അത്ര നല്ല ബന്ധത്തിലല്ലായിരുന്നു. ഇതിനെ കുറിച്ച് എയ്ഞ്ചൽ ഡി മരിയ സംസാരിച്ചു.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് അങ്ങനെ:

”എന്നെ പരിശീലിപ്പിച്ച ഏറ്റവും മോശം പരിശീലകൻ വാൻ ഗാലാണ്. അതിൽ സംശയങ്ങൾ ഒന്നുമില്ല. ഏറ്റവും മികച്ച പരിശീലകൻ സ്‌കലോണിയാണ്. അതിലും സംശയങ്ങൾ ഇല്ല. എല്ലാ അർത്ഥത്തിലും സ്‌കലോണി ഒരു മഹത്തായ പരിശീലകനാണ്. അദ്ദേഹം പെർഫെക്ട് ആണ്. ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹം. അലജാൻഡ്രോ സബല്ല എന്നിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്.മൗറിഞ്ഞോ,ആഞ്ചലോട്ടി. അങ്ങനെ ഒരുപാട് മികച്ച പരിശീലകർക്ക് കീഴിൽ കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഞാൻ “ ഏയ്‌ജൽ ഡി മരിയ പറഞ്ഞു.

`മുൻപ് അർജന്റീനൻ താരമായ റിക്വൽമിയുമായി വാൻ ഗാൽ പ്രശ്നത്തിൽ ആയിരുന്നു. 2022 ഖത്തർ ലോകകപ്പിൽ വെച്ച് മെസി അദ്ദേഹത്തിനെതിരെ സംസാരിക്കുകയും ഗോൾ നേടിയപ്പോൾ സെലിബ്രെഷൻ നടത്തുകയും ചെയ്യ്തിരുന്നു. മെസി ഇപ്പോൾ പരിക്കിൽ നിന്നും മുക്തി നേടി ഇന്റർ മിയാമി മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുകയാണ്.