ഫ്രഞ്ച് ടീമിലെ ഏറ്റവും മികച്ച താരമായിരുന്നു സിനദിൻ സിദാൻ. വിരമിച്ചതിനു ശേഷം അദ്ദേഹം ഒരു ടീമിനെ മാത്രമേ പരിശീലിപ്പിച്ചിട്ടുള്ളു. റയൽ മാഡ്രിഡ് ടീമിനെ രണ്ട് ഘട്ടങ്ങളിലായി കൊണ്ടാണ് അദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്. ആ കാലയളവിൽ നിന്ന് കൊണ്ട് തന്നെ അദ്ദേഹം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യ്തു. ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് നേടിയത് സിദാന്റെ കീഴിലാണ്. അതിന് ശേഷം അദ്ദേഹത്തെ പരിശീലകനായി കൊണ്ട് വരാൻ ഒരുപാട് ടീമുകൾ ശ്രമിച്ചിരുന്നു. പക്ഷെ അദേഹം അതിന് തയ്യാറായില്ല.
ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ പരിശീലകനായി കൊണ്ട് വരാൻ ശ്രമിച്ചിരുന്നു. എന്നാൽ താരം അതിന് ആദ്യം മറുപടി നൽകിയിരുന്നില്ല. അതിന് ശേഷം ഇപ്പോൾ സിദാൻ സംസാരിച്ചു.
സിനദിൻ സിദാൻ പറഞ്ഞത് ഇങ്ങനെ:
“എനിക്ക് ഇംഗ്ലീഷ് മനസ്സിലാകും. പക്ഷേ അത് ഒഴുക്കോട് കൂടി സംസാരിക്കാൻ അറിയില്ല. ആ രാജ്യത്തെ ഭാഷ അറിയില്ലെങ്കിലും ടീമിനെ പരിശീലിപ്പിക്കുന്ന ഒരുപാട് പരിശീലകരെ എനിക്ക് അറിയാം. പക്ഷേ ഞാൻ അതിൽ നിന്നും വ്യത്യസ്തനായി കൊണ്ടാണ് വർക്ക് ചെയ്യുന്നത്. ഭാഷയിൽ സംസാരിക്കാൻ പാടാണെങ്കിലും പരിശീലിപ്പിക്കാൻ എനിക്ക് അറിയാം” സിനദിൻ സിദാൻ പറഞ്ഞു.
ഏതെങ്കിലും ടീമിന്റെ ഭാഗമാകണമെങ്കിൽ ആദ്യം ശെരിയായ കമ്മ്യൂണിക്കേഷൻ നടക്കണം. എന്നാൽ മാത്രമേ ഒരു പരിശീലകന് ആ ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കു എന്നാണ് സിനദിൻ സിദാൻ ഉദ്ദേശിക്കുന്നത്. നിലവിൽ അദ്ദേഹം ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. ഫ്രഞ്ച് ടീം സിദാനെ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ദെഷാപ്സിന്റെ കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹത്തെ നിലനിർത്തുകയായിരുന്നു. പക്ഷെ ഫ്രാൻസ് ഇപ്പോൾ മോശമായ പ്രകടനമാണ് നടത്തുന്നത്. അത് കൊണ്ട് പരിശീലകനെ മാറ്റി വീണ്ടും സിദാനെ കൊണ്ട് വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.