"എനിക്ക് അവനെ നന്നായി അറിയാം ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു"; എൻസോയ്ക്ക് പിന്തുണയുമായി ചെൽസി സഹതാരം വെസ്‌ലി ഫൊഫാന

ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളുകൾക്കാണ് അർജന്റീന വിജയിച്ച് ചാമ്പ്യൻഷിപ്പ് നിലനിത്തിയത്. കിരീടംധാരണ ചടങ്ങിൽ അർജന്റീന നടത്തിയ സെലിബ്രേഷൻ വലിയ വിവാദങ്ങളിലാണ് കലാശിച്ചത്. എൻസോ ഫെർണാണ്ടസ് ഉൾപ്പെടെയുള്ള അർജന്റൈൻ താരങ്ങൾ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചിരുന്നു. ഇത് വലിയ രീതിയിൽ തന്നെ വിവാദമായി മാറി. തന്റെ തെറ്റ് മനസിലാക്കിയ എൻസോ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. ചെൽസി താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമാണ് എൻസോ ചെൽസി ക്യാമ്പിൽ ജോയിൻ ചെയ്തത്. അവിടെയുള്ള ഓരോ താരങ്ങളോടും അദ്ദേഹം വ്യക്തിപരമായി തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. സഹതാരം വെസ്‌ലി ഫൊഫാന എൻസോയെ കുറിച്ച് സംസാരിച്ചു.

വെസ്‌ലി ഫൊഫാന പറയുന്നത് ഇങ്ങനെ:

“എൻസോ തിരിച്ചെത്തിയതിൽ ഞാൻ ഹാപ്പിയാണ്. ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. എന്നോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്യ്തു. ഫ്രഞ്ച് താരങ്ങളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും അത് പാടുന്ന സമയത്ത് അതിന്റെ അർത്ഥം പോലും എനിക്ക് അറിയുമായിരുന്നില്ല എന്നാണ് എൻസോ പറഞ്ഞത്. ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു. കാരണം എനിക്ക് അദ്ദേഹത്തെ അറിയാം. എൻസോ റേസിസ്റ്റല്ല. എൻസോ മാത്രമല്ല അതിൽ ഉണ്ടായിരുന്നത് വേറെയും അർജന്റീനൻ താരങ്ങൾ ഒന്നടങ്കം അതിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോൾ എല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം അർജന്റീനയുടെ ഒരു വലിയ താരമാണ്. ഈ സംഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് “ഇതാണ് ഫൊഫാന പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ മികച്ച താരങ്ങളിൽ ഒരാളാണ് എൻസോ ഫെർണാണ്ടസ്. ഇത്തവണത്തെ കോപ്പ അമേരിക്കയിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. പരിക്ക് പറ്റി മെസി കളം വിട്ടപ്പോൾ എൻസോ ഫെർണാണ്ടസിന്റെയും ബാക്കി വരുന്ന അർജന്റീനൻ താരങ്ങളുടെയും മികവിലാണ് അർജന്റീന ഇത്തവണത്തെ ചാമ്പ്യൻഷിപ്പ് നേടിയത്. തുടർന്നുള്ള കിരീടധാരണ ചടങ്ങിലാണ് വിവാദങ്ങൾ പുറപ്പെട്ടത്. ഇപ്പോൾ എൻസോ ചെൽസി ടീമിലേക്ക് ജോയിൻ ചെയ്യ്തു കഴിഞ്ഞു. ടീം മീറ്റിങ്ങിലാണ് എൻസോ എല്ലാവരോടും മാപ്പ് പറഞ്ഞത്. നിലവിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് ചെൽസി ക്യാമ്പിൽ നിന്നും വരുന്ന വിവരങ്ങൾ.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ