ഫ്രഞ്ച് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കിലിയൻ എംബപ്പേ. എന്നാൽ ക്ലബ് ലെവൽ ടൂർണമെന്റിൽ റയലിന് വേണ്ടി കളിക്കുമ്പോൾ അദ്ദേഹത്തിന് സാരമായ പരിക്ക് ഏറ്റിരുന്നു. എന്നാൽ പരിക്കിൽ നിന്ന് താരം പെട്ടന്ന് തന്നെ മുക്തി നേടി വീണ്ടും റയലിന് വേണ്ടി കളിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ നടക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് മത്സരങ്ങളാണ് ഫ്രാൻസ് ടീമിന് കളിക്കാൻ ഉള്ളത്. ഇസ്രായേൽ ബെൽജിയം എന്നി ടീമുകൾക്കെതിരെയാണ് മത്സരം.
പക്ഷേ ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി കളിക്കുന്നതിൽ അദ്ദേഹം ബുദ്ധിമുട്ട് രേഖപ്പെടുത്തി. അതുകൊണ്ടുതന്നെ അവരുടെ പരിശീലകനായ ദിദിയർ ദെഷാപ്സ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ ആരാധകർ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ക്ലബിനോടുള്ള സ്നേഹം എംബാപ്പയ്ക്ക് ഫ്രാൻസ് ടീമിനോട് ഇല്ല എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. അതിനെ കുറിച്ച് പരിശീലകൻ സംസാരിച്ചു.
ദിദിയർ ദെഷാപ്സ് പറയുന്നത് ഇങ്ങനെ:
” ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ എപ്പോഴും താരങ്ങളുമായി ആശയവിനിമയം നടത്താറുണ്ട്. താരങ്ങളുടെ താൽപര്യങ്ങൾക്ക് ഞാൻ വലിയ പ്രാധാന്യം നൽകാറുണ്ട്. എംബപ്പേ തന്റെ ക്ലബ്ബിനെതിരെ ഒന്നും പ്രവർത്തിക്കില്ല എന്നത് എനിക്ക് നന്നായി അറിയാം. ദേശീയ ടീമിനെതിരെയും പ്രവർത്തിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല”
ദിദിയർ ദെഷാപ്സ് തുടർന്നു:
” ചില സമയങ്ങളിൽ താരങ്ങളെ ബുദ്ധിമുട്ടുകളിലേക്ക് തള്ളിയിടാതെ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. താരങ്ങൾക്ക് ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ക്ലബ്ബുകൾ അവരെ ദേശീയ ടീമിലേക്ക് പോകുന്നത് വിലക്കും. റിസ്ക്കുകൾ എടുക്കാൻ ക്ലബ്ബുകൾ ആഗ്രഹിക്കുന്നുണ്ടാവില്ല. ഞാനും റിസ്കുകൾ എടുക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ്. നമ്മൾ എല്ലാതും പരിഗണിക്കേണ്ടതുണ്ട് “ ദിദിയർ ദെഷാപ്സ് പറഞ്ഞു.