ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആണ് ഇപ്പോൾ ബാഴ്‌സിലോണ. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ടൂർണമെന്റിലെ കരുത്തരായ ടീമുകളായ ബയേൺ മ്യുണിക്കിനെയും, റയൽ മാഡ്രിഡിനെയും അവർ തോല്പിച്ചതോടെ ക്ലബിന്റെ ലെവൽ ഉയർന്നു.
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ഒന്നിനെതിരെ 3 ഗോളുകൾക്ക് അവർ എസ്പനോളിനെ പരാജയപ്പെടുത്തുകയായിരുന്നു. സൂപ്പർ താരം ഡാനി ഒൽമോ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ശേഷിച്ച ഗോൾ റാഫിഞ്ഞയുടെ വകയായിരുന്നു. എത്ര ഗോളുകൾ നേടിയാലും തനിക്ക് സംതൃപ്‌തി ആവില്ല എന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഡാനി ഓൾമോ പറയുന്നത് ഇങ്ങനെ:
“ഞാനിപ്പോൾ നല്ല നിലയിലാണ്. വേഗം കളിക്കളത്തിലേക്ക് തിരിച്ചെത്താനും ടീമിനെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ തിരിച്ചെത്താൻ സാധിച്ചിരിക്കുന്നു. ഞാനിത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതൊന്നും പോരാ. ഇതിനേക്കാൾ കൂടുതൽ എനിക്ക് വേണം.
ഡാനി ഓൾമോ തുടർന്നു:
ഒരുപാട് ഗോളുകൾ നേടാൻ കഴിയുന്ന ടീമാണ് ഞങ്ങൾ. മുന്നേറ്റ നിരക്കാർക്കും മധ്യനിരക്കാർക്കും ഒരുപോലെ അറ്റാക്കിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്നു. ഞങ്ങൾ ഡയറക്ട് ഫുട്ബോൾ ആണ് കളിക്കുന്നത്. ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുക്കുന്നു ” ഡാനി ഒൽമോ പറഞ്ഞു.