"എനിക്ക് ഇപ്പോൾ ഒരേ ഒരു കാര്യത്തിനോട് മാത്രമാണ് ആവേശം"; തുറന്ന് പറഞ്ഞ് ബാഴ്സിലോണൻ താരം

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആണ് ഇപ്പോൾ ബാഴ്‌സിലോണ. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ടൂർണമെന്റിലെ കരുത്തരായ ടീമുകളായ ബയേൺ മ്യുണിക്കിനെയും, റയൽ മാഡ്രിഡിനെയും അവർ തോല്പിച്ചതോടെ ക്ലബിന്റെ ലെവൽ ഉയർന്നു.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ഒന്നിനെതിരെ 3 ഗോളുകൾക്ക് അവർ എസ്പനോളിനെ പരാജയപ്പെടുത്തുകയായിരുന്നു. സൂപ്പർ താരം ഡാനി ഒൽമോ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ശേഷിച്ച ഗോൾ റാഫിഞ്ഞയുടെ വകയായിരുന്നു. എത്ര ഗോളുകൾ നേടിയാലും തനിക്ക് സംതൃപ്‌തി ആവില്ല എന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ഡാനി ഓൾമോ പറയുന്നത് ഇങ്ങനെ:

“ഞാനിപ്പോൾ നല്ല നിലയിലാണ്. വേഗം കളിക്കളത്തിലേക്ക് തിരിച്ചെത്താനും ടീമിനെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ തിരിച്ചെത്താൻ സാധിച്ചിരിക്കുന്നു. ഞാനിത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതൊന്നും പോരാ. ഇതിനേക്കാൾ കൂടുതൽ എനിക്ക് വേണം.

ഡാനി ഓൾമോ തുടർന്നു:

ഒരുപാട് ഗോളുകൾ നേടാൻ കഴിയുന്ന ടീമാണ് ഞങ്ങൾ. മുന്നേറ്റ നിരക്കാർക്കും മധ്യനിരക്കാർക്കും ഒരുപോലെ അറ്റാക്കിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്നു. ഞങ്ങൾ ഡയറക്ട് ഫുട്ബോൾ ആണ് കളിക്കുന്നത്. ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുക്കുന്നു ” ഡാനി ഒൽമോ പറഞ്ഞു.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ