ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരം ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ഫുട്ബോൾ യാത്രയിൽ ഒരുപാട് റെക്കോഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റൊണാൾഡോ. ഇന്നലെ നടന്ന നേഷൻസ് ലീഗിൽ ക്രൊയേഷ്യയ്‌ക്കെതിരെ കരുത്തരായ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. മത്സരത്തിൽ റൊണാൾഡോ ഗോൾ സ്വന്തമാക്കിയതോടെ ഫുട്ബോളിൽ 900 ഗോളുകൾ സ്വന്തമാക്കിയ ആദ്യ താരം എന്ന റെക്കോർഡ് അദ്ദേഹത്തിന് ലഭിച്ചു.
തന്റെ ചരിത്ര നേട്ടത്തിൽ ഒരുപാട് താരങ്ങൾ റൊണാൾഡോയ്ക്ക് അഭിനന്ദനം പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. റൊണാൾഡോയുടെ തൊട്ട് പുറകിൽ നിൽക്കുന്നത് അർജന്റീനൻ ഇതിഹാസം ലയണൽ മെസി ആണ്. അദ്ദേഹം ഇത് വരെയായി 842 ഗോളുകളാണ് നേടിയിരിക്കുന്നത്. റെക്കോഡ് സ്വന്തമാക്കിയ റൊണാൾഡോ ഇതിനെ പറ്റി സംസാരിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത് ഇങ്ങനെ:
ഇത് എന്നെ സംബന്ധിച്ചടുത്തോളം ഒരു വലിയ നേട്ടം തന്നെ ആണ്. ഏറെനാളായി ഞാൻ ഇത് നേടാനായി ശ്രമിക്കുന്നു. എന്റെ കഴിവിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്ന് അത് കൊണ്ട് ഇത് നേടും എന്ന് ഞാൻ തീരുമാനിച്ചു. ഇനി എനിക്ക് ഒരു ലക്ഷ്യം കൂടെയുണ്ട്. 1000 ഗോളുകൾ നേടുക എന്നതാണ് ആ ലക്ഷ്യം. പരിക്കുകൾ ഒന്നും ഇല്ലെങ്കിൽ ഞാൻ അതിലേക്ക് എത്തുക തന്നെ ചെയ്യും ” റൊണാൾഡോ പറഞ്ഞു.
അന്താരാഷ്ട്ര മൽസരങ്ങളിൽ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി 131 ഗോളുകളാണ് നേടിയിരിക്കുന്നത്. കൂടാതെ ക്ലബ് ലെവലിൽ 450 ഗോളുകൾ റയൽ മാഡ്രിഡിനും, 145 ഗോളുകളും, 68 ഗോളുകൾ അൽ നാസറിനും 5 ഗോളുകൾ സ്പോർട്ടിങ്ങിന് വേണ്ടിയും അദ്ദേഹം നേടിയിട്ടുണ്ട്.