ഇത്തവണത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കൊളംബിയയെ തോല്പിച്ച് ശക്തരായ അര്ജന്റീന രണ്ടാം തവണയും കോപ്പ കപ്പ് ജേതാക്കളായി. മത്സരത്തിൽ ലൗറ്ററോ മാർട്ടിനെസ് ആണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. ഇരു ടീമുകളും മികച്ച പോരാട്ടമായിരുന്നു കളിക്കളത്തിൽ കാഴ്ച വെച്ചത്. മത്സരം 120 മിനിറ്റുകളാണ് നീണ്ടു നിന്നത്. രണ്ടാം പകുതിയുടെ 64 ആം മിനിറ്റിൽ ലയണൽ മെസി പരിക്കിനെ തുടർന്നു കളം വിട്ടിരുന്നു. എന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ പൂർണ ആധിപത്യം ആയിരുന്നു അര്ജന്റീന മത്സരത്തിൽ ഉടനീളം കാഴ്ച വെച്ചത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ ലോക ചാംപ്യൻഷിപ്പും കോപ്പ അമേരിക്കൻ ട്രോഫിയും നേടാൻ സാധിച്ച താരമാണ് ജൂലിയൻ അൽവാരസ്. എന്നാൽ അദ്ദേഹത്തിന് ഇനിയും ഒരു നേട്ടം കൂടെ നേടാൻ ബാക്കി കിടപ്പുണ്ട്. താരം ഇത് വരെ ഫുട്ബോൾ ഒളിമ്പിക്ക് ഗോൾഡ് മെഡൽ നേടിയിട്ടില്ല. ആ ഒരു നേട്ടം കൂടെ സാക്ഷാത്കരിക്കണം എന്നാണ് താരത്തിന്റെ ആഗ്രഹം. ഇത്തവണ അത് നേടി എടുക്കാനുള്ള സാധ്യത അർജന്റീനയ്ക്ക് വളരെ കൂടുതലാണ്. മികച്ച രീതിയിൽ ആണ് താരങ്ങൾ മത്സരങ്ങളിൽ പ്രകടനം നടത്തുന്നത്. അത് കൊണ്ട് തന്നെ ഒളിമ്പിക്ക് ഗോൾഡ് മെഡൽ നേടാനും ഏറ്റവും യോഗ്യമായ ടീം അത് അര്ജന്റീന ആണ്.
ടൂർണമെന്റ് വിജയത്തിന് ശേഷം അർജന്റീനൻ താരങ്ങളിൽ അൽവാരസ് ഒഴിച്ച ബാക്കി എല്ലാവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. താരം അമേരിക്കയിൽ തന്നെ ആണ് ഇപ്പോഴും നില്കുന്നത്. ഉടനെ തന്നെ അർജന്റീനൻ അണ്ടർ 23 ടീമിനൊപ്പം ജോയിൻ ചെയ്‌തും എന്നാണ് അറിയാൻ കഴിയുന്നത്. ഗോൾഡ് മെഡൽ മാത്രമാണ് തന്റെ കരിയറിൽ ഇനി അദ്ദേഹത്തിന് നേടാൻ ഉള്ളത്. അത് കൊണ്ട് തന്നെ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് താരം ഇപ്പോൾ.
കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിൽ ബ്രസീൽ ആയിരുന്നു ഗോൾഡ് മെഡൽ നേടിയിരുന്നത്. എന്നാൽ ഇത്തവണത്തെ ഒളിമ്പിക്സിൽ യോഗ്യത നേടാൻ ടീമിന് ആയില്ല. അതെ സമയം മത്സരത്തിൽ സ്പെയിൻ കടുത്ത വെല്ലുവിളി ഉയർത്താൻ സാധ്യത ഉണ്ട്. മികച്ച ഫോമിലാണ് ടീം കളിക്കുന്നത്. അര്ജന്റീന നേടിയ പ്രധാന ട്രോഫികളിൽ എല്ലാത്തിനും തന്നെ ജൂലിയൻ അൽവാരസ് ഭാഗമായിരുന്നു. അത് കൊണ്ട് തന്നെ ടീമിൽ അദ്ദേഹം ഉള്ളത് ബാക്കി സഹ താരങ്ങൾക്ക് ഒരു ആത്മവിശ്വാസമാണ്.