"എന്റെ അഭിപ്രായത്തിൽ ഇത്തവണ ബാലൺ ഡി ഓർ നേടുന്നത് ആ താരമായിരിക്കും": ലയണൽ മെസി

ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ നേടാൻ പോകുന്ന താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. കഴിഞ്ഞ വർഷം പുരസ്‌കാരം സ്വന്തമാക്കിയത് ലയണൽ മെസി ആയിരുന്നു. അർജന്റീനൻ താരമായ ലൗറ്ററോ മാർട്ടിനെസ്സാണ് ഇത്തവണ പുരസ്‌കാരം നേടാൻ ഏറ്റവും യോഗ്യനായ താരമെന്നാണ് മെസി അഭിപ്രായപ്പെടുന്നത്.

ഇത്തവണ ബാലൺ ഡി ഓർ നേടാൻ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളാണ് വിനീഷ്യസ് ജൂനിയർ, റോഡ്രി, ജൂഡ് ബെല്ലിങ്‌ഹാം, ലൗറ്ററോ മാർട്ടിനെസ്സ് എന്നിവർ. ഇതിൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ള താരം വിനിയാണ്. ഈ മാസം 28 ആം തിയതിയാണ് ഫ്രാൻസ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക. ലൗറ്ററോ മാർട്ടിനെസിന്റെ മികവിനെ കുറിച്ച് ലയണൽ മെസി സംസാരിച്ചിരിക്കുകയാണ്.

ലയണൽ മെസി പറയുന്നത് ഇങ്ങനെ:

” മറ്റാരെക്കാളും കൂടുതൽ ബാലൺ ഡി ഓർ അർഹിക്കുന്നത് ലൗറ്ററോയാണ്. അദ്ദേഹത്തിന് ഒരു ഗംഭീര വർഷമായിരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ അദ്ദേഹം ഗോൾ നേടി. കോപ്പ അമേരിക്കയിലെ ടോപ്പ് സ്കോററും അദ്ദേഹം തന്നെയായിരുന്നു ” ലയണൽ മെസ്സി പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുക്കാൻ ലൗറ്ററോ മാർട്ടിനെസിന്‌ സാധിച്ചിട്ടുണ്ട്. ഇന്റർ മിലാന് രണ്ട് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ താരത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു.

Latest Stories

അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി, എന്റെ ചെറുക്കൻ ഉണ്ടെങ്കിൽ കാണാമായിരുന്നു; സീനിയർ താരത്തിനായി വാദിച്ച് അനിൽ കുംബ്ലെ

എനിക്ക് ഇടക്കിടെ ആഗ്രഹം തോന്നും.. അത് കിട്ടിയില്ലെങ്കില്‍ പ്ലാന്‍ ബി ഉണ്ട്: ഷാരൂഖ് ഖാന്‍

"റിസ്ക്ക് എടുക്കൂ, 100 റണിന് പുറത്തായാലും സാരമില്ല"; അറം പറ്റിയ പറച്ചിലായി പോയല്ലോ ഗംഭീർ ചേട്ടാ

മസില്‍ പെരുപ്പിച്ച് അനാര്‍ക്കലി; ഈ മേക്കോവറിന് പിന്നില്‍ പുതിയ സിനിമ?

കരുത്ത് തെളിയിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; 325 കോടി രൂപ അറ്റാദായം; സ്വര്‍ണ വായ്പകളില്‍ 10.74 ശതമാനം വര്‍ദ്ധനവ്; തന്ത്രങ്ങള്‍ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കിയെന്ന് എംഡി

പഞ്ച്കുലയില്‍ മോദിയുടെ സാന്നിധ്യത്തില്‍ സെയ്‌നിയുടെ രണ്ടാമൂഴം; ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍

"ഞങ്ങൾ കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ തന്നെ ആഗ്രഹിക്കുന്നു" മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്

യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ സുപ്രധാന മാറ്റം വരുത്തി റെയില്‍വേ

ക്യാച്ച് പിടിക്കാനാണേൽ വേറെ വല്ലവനെയും കൊണ്ട് വന്ന് നിർത്ത്, എന്നെ കൊണ്ട് പറ്റൂല; വമ്പൻ കോമഡിയായി കെ എൽ രാഹുൽ; വീഡിയോ കാണാം

നസീറിന്റെ ആദ്യ നായിക, നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു