"ഒരുപാട് ക്ലബിൽ കളിച്ചിട്ടുണ്ടെങ്കിലും എനിക്ക് സ്വന്തം വീട് പോലെ തോന്നിയ ക്ലബ് ഒന്നേ ഒള്ളു": ലയണൽ മെസി

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. ഇന്നലെ ഒരു അപൂർവ പുരക്‌സാരം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് മെസിയെ ആദരിച്ചത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് മെസിക്ക് സമ്മാനിച്ചത്. ഈ പുരസ്‌കാരം അവസാനമായി സ്വന്തമാക്കുന്നത് മെസി ആയിരിക്കുമെന്നും ഇനി മറ്റാർക്കും ഈ പുരസ്‌കാരം നൽകില്ലെന്നും മാർക്കയുടെ ഡയറക്ടർ വ്യക്തമാക്കുകയും ചെയ്തു.

ഈ പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷം മെസി ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിനെ കുറിച്ചും ക്ലബ് ലെവലിൽ ഏറ്റവും പ്രിയപ്പെട്ട ടീം ബാഴ്സിലോണയാണെന്നും അദ്ദേഹം പറഞ്ഞു.

ലയണൽ മെസി പറയുന്നത് ഇങ്ങനെ:

“ആദ്യമായി ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഞാൻ സ്വപ്നം കണ്ടതെല്ലാം നേടി കഴിഞ്ഞു. വേൾഡ് കപ്പ് നേടുക എന്നുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. കൂടാതെ എന്റെ ജീവനായ ബാഴ്സലോണ ക്ലബ്ബിനോടൊപ്പം ഞാൻ എല്ലാതും സ്വന്തമാക്കി. പിഎസ്ജിക്കൊപ്പവും ഞാൻ കിരീടങ്ങൾ നേടിയിട്ടുണ്ട്”

ലയണൽ മെസി തുടർന്നു:

ഇനി എനിക്ക് ഒന്നും ചോദിക്കാനാവില്ല. എന്റെ കരിയർ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള നിമിഷങ്ങൾ പരമാവധി ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അർജന്റീനയും ബാഴ്സലോണയുമാണ് എന്റെ വീടുകൾ. ഇന്ന് ഞാൻ വളരെയധികം ഹാപ്പിയായ മറ്റൊരു സ്ഥലത്താണ് ഉള്ളത്. എന്റെ ജീവിതത്തിന്റെ പുതിയ ഒരു ഘട്ടമാണ് അത്” മെസി പറഞ്ഞു.