"അവൻ നേടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അങ്ങനെ ആയാൽ ഞാൻ ഹാപ്പി"; മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറയുന്നത് ഇങ്ങനെ

ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് ലഭിക്കുന്ന പുരസ്‌കരമയായ ബാലൺ ഡി ഓർ അവാർഡ് ആര് സ്വന്തമാക്കും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഒക്ടോബർ 28 ആം തിയതി പാരിസിൽ വെച്ചാണ് ആണ് പ്രഖ്യാപനം. പ്രധാനമായും മൂന്ന് കളിക്കാരുടെ പേരുകളാണ് ഇപ്പോൾ മുൻപിൽ നിൽക്കുന്നത്. വിനീഷിയസ് ജൂനിയർ, റോഡ്രി, ജൂഡ് ബെല്ലിങ്‌ഹാം എന്നിവരാണ് ആ താരങ്ങൾ. എന്തായാലും കടുത്ത പോരാട്ടം തന്നെ ആകും നടക്കുക എന്നത് ഉറപ്പാണ്. ആദ്യം മുന്നിട്ട് നിന്നിരുന്നത് വിനിഷ്യസും ജൂഡും ആയിരുന്നു. യൂറോ കപ്പ് നേടിയതോടെ ഇവരുടെ കൂടെ സ്പാനിഷ് താരം റോഡ്രിയും കൂടെ വരികയായിരുന്നു. റോഡ്രിയെ പറ്റി സിറ്റി പരിശീലകൻ പെപ് ഗാർഡിയോള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

പെപ് ഗാർഡിയോള പറഞ്ഞത് ഇങ്ങനെ:

” ബാലൺ ഡി ഓർ പുരസ്‌കാരം റോഡ്രിക്ക് കിട്ടിയാൽ ഞാൻ ആയിരിക്കും ഏറ്റവും സന്തോഷവാൻ. അദ്ദേഹത്തിന്റെ സ്ഥിരത മാരകമാണ്‌.ഇപ്പോഴും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ബാലൺ ഡി ഓർ പുരസ്കാരത്തിൽ മുൻപന്തിയിൽ നിൽക്കുക, അതിൽ നോമിനേറ്റ് ചെയ്യപ്പെടുക, ബാലൺ ഡി ഓർ നേടുക ഇതെല്ലാം ഫന്റാസ്റ്റിക്ക് ആയിട്ടുള്ള കാര്യങ്ങളാണ്” ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞത്.

എന്തായാലും വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്‌ഹാം, റോഡ്രി എന്നിവർക്കിടയിൽ കടുത്ത പോരാട്ടമാണ് നടക്കാൻ പോകുന്നത്. കൂടാതെ ലൗറ്ററോ മാർട്ടിനെസ്സ്, ഡാനി കാർവഹൽ എന്നിവരും ഇപ്പോൾ ബാലൺ ഡി ഓർ പുരസ്‌കാര ഓട്ടത്തിൽ കൂടെ ഉണ്ട്. ഒരു ഘട്ടത്തിൽ വിനീഷ്യസ് ജൂനിയറിനായിരുന്നു പുരസ്‌കാരം കിട്ടാൻ പോകുന്നത് എന്ന് അറിയാൻ സാധിച്ചിരുന്നു. എന്നാൽ കോപ്പ അമേരിക്കയിൽ ബ്രസീൽ ക്വാട്ടർ ഫൈനലിൽ പുറത്തായത് താരത്തിന് തിരിച്ചടി ആയി.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം