"അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ കോച്ച് ആകണം എനിക്ക്"; അർജന്റീനൻ ഇതിഹാസത്തെ കുറിച്ച് ലിയാൻഡ്രോ പരേഡ്സ് പറയുന്നത് ഇങ്ങനെ

ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് എയ്ഞ്ചൽ ഡി മരിയ കാഴ്ച വെച്ചത്. ഫൈനലിൽ കൊളംബിയയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം കൈവരിച്ച് ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്. മത്സര ശേഷം ഏഞ്ചൽ ഡി മരിയ തന്റെ രാജ്യാന്തര മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്ലബ്ബ് ഫുട്ബോളിൽ ഇപ്പോഴും താരം തുടരുന്നുണ്ട്. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുമായി അദ്ദേഹം ഒരു വർഷത്തേക്ക് കൂടി ആണ് കരാർ പുതുക്കിയിരിക്കുന്നത്. അവിടെ നിന്ന് അദ്ദേഹം അർജന്റീനയുടെ റൊസാരിയോ സെൻട്രലിലേക്ക് വരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വുവരങ്ങൾ. ഫുട്ബോൾ പ്ലെയർ എന്ന കരിയർ അവസാനിപ്പിച്ചതിനു ശേഷം ഡി മരിയ ഒരു പരിശീലകനായി കൊണ്ട് എത്താനുള്ള സാധ്യതകൾ ഏറെയാണ്. ഇതിനെ കുറിച്ച് അർജന്റീനൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡ്സ് സംസാരിച്ചു.

ലിയാൻഡ്രോ പരേഡ്സ് പറയുന്നത് ഇങ്ങനെ:

” സമയം കൂടുന്തോറും ഫുട്ബോളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള എന്റെ ആഗ്രഹവും കൂടി വരികയാണ്. സത്യത്തിൽ എനിക്ക് കോച്ചിങ്ങിനെ കുറിച്ച് ഒന്നുമറിയില്ല. പക്ഷേ ഒരു കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് അറിയാം. എയ്ഞ്ചൽ ഡി മരിയ നിലവിൽ പരിശീലകനാവാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തെ പോലെ മികച്ച കളിക്കാർ പരിശീലന രംഗത്തേക്ക് എത്തിയാൽ അത് ടീമിനെ നന്നായി ഗുണം ചെയ്യും. ഡി മരിയയുടെ അസിസ്റ്റന്റ് ആവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരുപക്ഷേ അതിനു സാധിച്ചേക്കാം. ഞങ്ങൾ പാരീസിൽ ആയിരുന്ന സമയത്ത് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു ” ഇതാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.

സ്‌കലോണിയും, പാബ്ലോ ഐമറും, വാൾട്ടർ സാമുവലും, റോബർട്ടോ അയാളയും, ചേർന്ന പരിശീലക സംഘമാണ് അർജന്റീനയെ ഇന്ന് ഉന്നതിയിൽ എത്തിച്ച് നിൽകുന്നത്. ഇവർ എല്ലാം അർജന്റീനയ്ക്ക് വേണ്ടി പണ്ട് കുപ്പായം അണിഞ്ഞവരാണ്. അത് പോലെ ഭാവിയിൽ ഡി മരിയയും ലിയാൻഡ്രോ പരേഡ്‌സും പരിശീലകനായി ഒരുമിച്ച് ഒരു ടീമിന് ലോകകപ്പ് നേടി കൊടുക്കാൻ സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം ആണ് അർജന്റീനയുടേത്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി അവർ രണ്ട് മത്സരങ്ങൾ മാത്രമാണ് തോറ്റിരിക്കുന്നത്. ഇത്രയും മികച്ച് നിൽക്കാൻ കാരണം അവരുടെ പരിശീലകരുടെ മികവ് തന്നെ ആണ്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ