"ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എന്നോട് ചെയ്തിട്ടുള്ളത് ഞാൻ ഒരിക്കലും മറക്കില്ല": ആർതർ മെലോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഫുട്ബോളിന്റെ മുഖം തന്നെ ഇവരാണ്. എന്നാൽ ഇരുവരിലും ആരാണ് ഒന്നാമതായി നിൽക്കുന്ന താരം എന്നതിലെ തർക്കം ഇപ്പോഴും ആരാധകർ തമ്മിൽ നിലനിൽക്കുകയാണ്. റൊണാൾഡോയുടെ കൂടെയും, മെസിയുടെ കൂടെയും ഒരുമിച്ച് കളിക്കാൻ സാധിച്ചിട്ടുള്ള താരമാണ് ബ്രസീലിയൻ ഇതിഹാസം ആർതർ മെലോ.

ഇരുവരും ആർതർ മെലോയ്ക്ക് നൽകിയ പിന്തുണയെ കുറിച്ചും, ഓരോ മത്സരത്തെ അവർ കാണുന്ന രീതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചിരിക്കുകയാണ്. കൂടാതെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടവരാണ് മെസ്സിയും റൊണാൾഡോയുമെന്നും ഇദ്ദേഹം പറഞ്ഞു.

ആർതർ മെലോ പറയുന്നത് ഇങ്ങനെ:

” ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് മെസ്സിയും റൊണാൾഡോയും ആണ് ഏറ്റവും മികച്ച താരങ്ങൾ. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടവരാണ് മെസ്സിയും ക്രിസ്റ്റ്യാനോയും. അവർക്കൊപ്പം കളിക്കാനുള്ള ഒരു പ്രിവിലേജ് എനിക്ക് ലഭിച്ചു. കളത്തിനകത്തും പുറത്തും എനിക്ക് ഇരുവരുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അവർ രണ്ടുപേരും എപ്പോഴും എന്നെ സഹായിച്ചിരുന്നു. ഏതെങ്കിലും മത്സരം എനിക്ക് സമ്മർദ്ദം മൂലം മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിൽ എന്നെ അവർ പ്രോത്സാഹിപ്പിച്ച് മുൻപിലേക്ക് കൊണ്ട് വരും. അത് എനിക്ക് ഒരിക്കലും മറക്കാനാവില്ല. അവരോടൊപ്പം കളിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം“ ആർതർ മെലോ പറഞ്ഞു.

റൊണാൾഡോയും മെസിയും യുവ താരങ്ങളുടെ ഉറക്കം കെടുത്തുന്നത് ഇപ്പോൾ ഹോബി ആക്കിയിരിക്കുകയാണ്, കാരണം തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ഇന്റർ മിയാമിക്ക് വേണ്ടി എംഎൽഎസ് കിരീടം നേടാൻ മെസിക്ക് സാധിച്ചു. കൂടാതെ ബൊളീവിയയ്‌ക്കെതിരെ ഹാട്രിക്ക് നേടി അർജന്റീനയെ വിജയിപ്പിക്കുകയും ചെയ്തു. റൊണാൾഡോ ഈ സീസണിൽ കളിച്ച ഒരു മത്സരം ഒഴിച്ച് ബാക്കിയുള്ള മത്സരങ്ങൾ എല്ലാം ഗോൾ നേടി ടീമിനെ വിജയിപ്പിക്കുന്നുണ്ട്.

Latest Stories

അവൻ ഇല്ലാത്തത് കൊണ്ടാണ് പണി പാളിയത്, ഇപ്പോൾ ഉള്ളവന്മാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല; തുറന്നടിച്ച് മുൻ താരം

ഓണ്‍ലൈന്‍ ബെറ്റിംഗ് കേസില്‍ തമന്നയെ ചോദ്യം ചെയ്ത് ഇഡി; താരം ഹാജരായത് ഗുവഹാത്തിയില്‍

നടിയുടെ ലൈംഗിക പീഡന പരാതി; യുപിയില്‍ ബിജെപി നേതാവ് രാജിവച്ചു

ശത്രുവിനെ നോക്കി തന്ത്രം മെനയല്‍

"ആ ഒറ്റ കാരണം കൊണ്ടാണ് കളി ഇങ്ങനെ ആയത്": രോഹിത്ത് ശർമ്മ

പ്രിയങ്ക ഗാന്ധിയ്ക്ക് എതിരാളി ഖുശ്ബുവോ? വയനാട്ടില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി

വേട്ടയ്യന് ശേഷം 'ഇരുനിറം'; വീണ്ടും ഹിറ്റ് അടിക്കാന്‍ തന്മയ സോള്‍

അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും, ചിത്ര ചേച്ചി എരിവും പുളിയുമുള്ള ഭക്ഷണം ഒഴിവാക്കും, ബാഗില്‍ മരുന്നു കാണും: സിത്താര

തൃശൂര്‍പൂരം കലക്കല്‍ വിവാദം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

മരണം വരെ അഭിനയിക്കണം.. സംവിധായകന്‍ കട്ട് പറഞ്ഞാലും പിന്നെ ഞാന്‍ ഉണരില്ല: ഷാരൂഖ് ഖാന്‍