ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ലോകമെമ്പാടും വലിയ വിവാദങ്ങളിലേക്ക് പോയി.
മുൻ റയൽ മാഡ്രിഡ് താരമായിരുന്ന നാച്ചോ ഇപ്പോൾ സംസാരിച്ചിരിക്കുകയാണ്. റോഡ്രിക്കൊപ്പം സ്പെയിനിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് നാച്ചോ. വിനീഷ്യസ് ജൂനിയറാണ് ഈ പുരസ്കാരം അർഹിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
നാച്ചോ പറയുന്നത് ഇങ്ങനെ:
“ഞാനായിരുന്നുവെങ്കിൽ ബാലൺ ഡി ഓർ പുരസ്കാരം വിനീഷ്യസിന് നൽകുമായിരുന്നു. അക്കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഇല്ല. ഞാൻ റോഡ്രിയെ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന് ഞാൻ മെസ്സേജ് അയച്ചിരുന്നു”
നാച്ചോ തുടർന്നു:
Read more
നേട്ടത്തിൽ ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്. അതുപോലെതന്നെ ബെല്ലിങ്ങ്ഹാം, കാർവ്വഹൽ എന്നിവരുടെ കാര്യത്തിലും ഹാപ്പിയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച താരം വിനീഷ്യസ് തന്നെയാണ് “ നാച്ചോ പറഞ്ഞു.