നാല് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി. നിലവിലെ ഏറ്റവും മികച്ച ടീമുകളിൽ മുൻപന്തയിൽ ഉള്ളതും അവരാണ്. പക്ഷെ അവരെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. കാരണം മാഞ്ചസ്റ്റർ സിറ്റി 115 FFP നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഈ വരുന്ന തിങ്കളാഴ്ച ആണ് അതിന്റെ ഹിയറിങ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
ക്ലബ് തങ്ങളുടെ വരുമാനത്തിന്റെ യഥാർത്ഥ സോഴ്സുകൾ മറച്ചു വെച്ചു എന്നതാണ് അവർക്കെതിരെ ഉള്ള കേസ്. അത് കൊണ്ട് തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് കടുത്ത ശിക്ഷകൾ തന്നെ ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെ കുറിച്ച് ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് സംസാരിച്ചു.
ഹവിയർ ടെബാസ്
”ഞാൻ ഭൂരിഭാഗം വരുന്ന പ്രീമിയർ ലീഗ് ക്ലബ്ബുകളോടും സംസാരിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് അവർ ആഗ്രഹിക്കുന്നത്. ശിക്ഷ അവർക്ക് ലഭിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്. നേരത്തെ ഫോർമൽ ആയ ഒരു കാര്യത്തിൽ CAS കോടതി അവരെ കുറ്റവിമുക്തരാക്കിയിരുന്നു ” ഹവിയർ ടെബാസ് പറഞ്ഞു.
Read more
കേസിന്റെ വിധിയിൽ ഏത് ശിക്ഷയാണ് മാഞ്ചസ്റ്റർ സിറ്റി അധികൃതർക്ക് ലഭിക്കുക എന്നത് വ്യക്തമല്ല. ഈ വരുന്ന തികളാഴ്ചയാണ് ഹിയറിങ് ആരംഭിക്കുന്നത്. ചിലപ്പോൾ അവരുടെ പോയിന്റുകൾ വെട്ടി കുറയ്ക്കാം, അല്ലെങ്കിൽ അവർക്ക് ട്രാൻസ്ഫർ ബാൻ ലഭിച്ചേക്കാം, ചിലപ്പോൾ പ്രീമിയർ ലീഗിൽ നിന്നും വരെ പുറത്താക്കിയേക്കാം. എന്തായാലും ചെയ്യ്ത കുറ്റത്തിനുള്ള ശിക്ഷ ഇതിൽ ഏതെങ്കിലും ആയിരിക്കും അവർക്ക് ലഭിക്കുക എന്നാണ് ആരാധകർ വിലയിരുത്തുന്നത്.