"മൊട കാണിച്ചാൽ നീ വീണ്ടും പുറത്താകും, ഞാൻ ആൾ ഇച്ചിരി പിശകാ"; പിഎസ്ജി താരത്തിന് താകീദ് നൽകി പരിശീലകൻ

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ മോശമായ പ്രകടനമാണ് പിഎസ്ജി നടത്തുന്നത്. സൂപ്പർ താരങ്ങളായ ലയണൽ മെസി, നെയ്മർ, എംബപ്പേ എന്നിവരുടെ വിടവ് ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അവർ തോൽവി ഏറ്റ് വാങ്ങിയിരുന്നു. എന്നാൽ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഫ്രഞ്ച് സൂപ്പർ താരമായ ഡെമ്പലെ ഉണ്ടായിരുന്നില്ല. അച്ചടക്കനടപടിയെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. റെന്നസിനെതിരെയുള്ള മത്സരത്തിനു ശേഷം കോച്ചും ഡെമ്പലെയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു.

അത് കൂടാതെ തൊട്ടടുത്ത ദിവസം ട്രെയിനിങ്ങിന് ഡെമ്പലെ വൈകി കൊണ്ടാണ് എത്തിയത്. അത് കൊണ്ടാണ് പരിശീലകൻ അദ്ദേഹത്തെ പുറത്താക്കിയത്. ഇന്ന് ലീഗിൽ പിഎസ്ജി കളിക്കുന്നുണ്ട്. കരുത്തരായ നീസാണ് എതിരാളികൾ. ഈ മത്സരത്തിനുള്ള സ്‌ക്വാഡിലെക്ക് ഡെമ്പലെ തിരിച്ചെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് ചില കാര്യങ്ങൾ പരിശീലകൻ സംസാരിക്കുകയും ചെയ്തു.

ലൂയിസ് എൻറിക്കെ പറയുന്നത് ഇങ്ങനെ:

” ഞാൻ നേരത്തെ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ക്ലബ്ബിന്റെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ആ താരം കളിക്കാൻ തയ്യാറല്ല എന്നാണ് അതിനർത്ഥം. അതേസമയം അനുസരിക്കുകയാണെങ്കിൽ അദ്ദേഹം കളിക്കാൻ റെഡിയായി എന്നാണ് അർത്ഥം. എല്ലാ താരങ്ങൾക്കും ഇത് ബാധകമാണ്. കലിപ്പാവേണ്ട സമയത്ത് ഞാൻ കലിപ്പാവുക തന്നെ ചെയ്യും. ഒരു പരിശീലകൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ കൈവശമുള്ള ഏറ്റവും വലിയ കപ്പാസിറ്റിയും അത് തന്നെയാണ് “ ലൂയിസ് എൻറിക്കെ പറഞ്ഞു.

പ്രശ്നങ്ങൾ എല്ലാം ഒത്ത് തീർപ്പായി അദ്ദേഹം ഇപ്പോൾ ടീമിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാൻ ഡെമ്പലെക്ക് ഈ സീസണിൽ സാധിക്കുന്നുണ്ട്. 4 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍