"കഴിവില്ലാത്ത ക്യാപ്റ്റൻ"; എംബാപ്പയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഫ്രഞ്ച് താരം

ഈ വർഷം നടന്ന യൂറോ കപ്പ് സെമി ഫൈനലിൽ സ്പെയിനിനോട് 2-1 എന്ന നിലയിലാണ് ഫ്രാൻസ് പരാജയം ഏറ്റുവാങ്ങിയത്. തുടർന്ന് താരത്തിനും ടീമിനും എതിരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇത്തവണത്തെ ടൂർണമെന്റിൽ എംബാപ്പയ്ക്ക് മികച്ച പ്രകടനം ഒന്നും തന്നെ കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല. താരം ഒരു പെനാൽറ്റി ഗോളും ഒരു അസിസ്റ്റും മാത്രമാണ് ടീമിനായി നേടിയത്. കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് നേടിയ തരത്തിൽ നിന്നും ആരാധകർ പ്രതീക്ഷിച്ചത് ഇതല്ലായിരുന്നു. പോഗ്ബയിൽ നിന്നും ലഭിക്കേണ്ട പാസുകൾ കൃത്യമായി കിട്ടുന്നില്ല എന്ന് നേരത്തെ തന്നെ എംബപ്പേ പറഞ്ഞിരുന്നു. ഈ കാര്യത്തിൽ താരത്തിനെ വിമർശിച്ച് വന്നിരിക്കുകയാണ് മുൻ ഫ്രഞ്ച് താരം ഇമ്മാനുവേൽ പെറ്റിറ്റ്.

ഇമ്മാനുവേൽ പെറ്റിറ്റിന്റെ വാക്കുകൾ ഇങ്ങനെ:

” എന്നെ സംബന്ധിച്ച് അദ്ദേഹം നല്ല ഒരു ക്യാപ്റ്റൻ അല്ല. തനിക് പാസുകൾ ലഭിക്കുന്നില്ല എന്ന് പറഞ്ഞതിലൂടെ സഹതാരങ്ങളെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. അതല്ല ഒരു ക്യാപ്റ്റന്റെ റോൾ. മാത്രമല്ല മോശം പ്രകടനത്തിന് അദ്ദേഹം പഴി ചാരുന്നത് തകർന്ന മൂക്കിനെയും മാസ്കിനെയും വെച്ചിട്ടാണ്. മാസ്ക് വെച്ച് കളിക്കുന്ന ആദ്യത്തെ താരം ഒന്നും അല്ല എംബപ്പേ. കളത്തിനകത്തോ പുറത്തോ യാതൊരു ലീഡർഷിപ്പും ഇല്ലാത്ത താരമാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹം ഒട്ടും നല്ലതായിരുന്നില്ല. അദ്ദേഹം മൂല്യമില്ലാത്ത കഴിവുകെട്ട ക്യാപ്റ്റൻ ആണ്” ഇതാണ് ഇമ്മാനുവേൽ പറഞ്ഞത്.

യൂറോ കപ്പ് എംബാപ്പയെ സംബന്ധിച്ച അത്ര എളുപ്പം ആയിരുന്നില്ല. ഒരുപാട് സമ്മർദ്ദത്തിലൂടെയായിരുന്നു താരം കടന്നു പോയിരുന്നത്. അത് കൊണ്ട് തന്നെ അടുത്ത ഫ്രാൻസിന്റെ മത്സരത്തിൽ താരം ഗംഭീര തിരിച്ച വരവ് നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് നേടിയിട്ടുണ്ടെങ്കിലും ഇത് വരെ യൂറോ കപ്പ് നേടാൻ താരത്തിന് സാധിച്ചിട്ടില്ല. ഇനി അദ്ദേഹം പുതിയ അധ്യായത്തിനു വേണ്ടി തയ്യാറെടുക്കുകയാണ്. ജൂലൈ 16 നു എംബപ്പേ റയൽ മാഡ്രിഡിന് വേണ്ടി അരങേട്ട മത്സരം കളിക്കാൻ ഇറങ്ങുകയാണ്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍