"തീരുമാനം എടുക്കേണ്ടത് ക്ലബാണ്, പക്ഷെ ഞങ്ങളുടെ ആഗ്രഹം നിലവിലെ പരിശീലകൻ നിൽക്കണം എന്നാണ്"; താരത്തിന്റെ അഭിപ്രായം ഏറ്റെടുത്ത് ആരാധകർ

പണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് കേൾക്കുമ്പോൾ എതിരാളികൾ ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. ഏത് ചെറിയ ടീമിന് വേണമെങ്കിലും വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന അവസ്ഥയിലായി കാര്യങ്ങൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിൽ ഏറ്റവും മോശമായ ഒരു ടീം ഉണ്ടെങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. ഇതോടെ പരിശീലകനായ എറിക് ടെൻഹാഗിനെ അവർ പുറത്താക്കിയിരുന്നു. പകരം താൽക്കാലിക പരിശീലകനായി കൊണ്ട് നിസ്റ്റൽറൂയിയെ അവർ നിയമിച്ചിട്ടുണ്ട്.

നിസ്റ്റൽറൂയിയുടെ കീഴിൽ മികച്ച പ്രകടനം യുണൈറ്റഡ് നടത്തുന്നുണ്ട്. മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു തോൽവി പോലും വഴങ്ങേണ്ടി വന്നിട്ടില്ല. രണ്ട് വിജയവും ഒരു സമനിലയുമാണ് മത്സരങ്ങൾ കലാശിച്ചത്. എന്നാൽ പുതിയ പരിശീലകനായി ചുമതല ഏൽക്കുന്നത് റൂബൻ അമോറിമിനെയാണ്. നിലവിലെ പരിശീലകനായ നിസ്റ്റൽറൂയിയുടെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ വ്യക്തതകൾ ഒന്നും വന്നിട്ടില്ല. ഇതിനെ കുറിച്ച് യുണൈറ്റഡിന്റെ ഗോൾകീപ്പറായ ഒനാന സംസാരിച്ചു.

ഒനാന പറയുന്നത് ഇങ്ങനെ:

” ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. അദ്ദേഹം മികച്ച ഒരു വ്യക്തിയും പരിശീലകനുമാണ്. ഒരുപാട് പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഒരുപാട് ഉപദേശങ്ങൾ അദ്ദേഹം നൽകുകയും ചെയ്യുന്നു”

ഒനാന തുടർന്നു:

“അദ്ദേഹം ചെയ്യുന്നത് ഫന്റാസ്റ്റിക് ആയ കാര്യങ്ങളാണ്. താരങ്ങൾ എല്ലാവരും ഹാപ്പിയാണ്. പക്ഷേ ഇതൊന്നും തീരുമാനിക്കേണ്ടത് ഞങ്ങൾ അല്ലല്ലോ. ക്ലബ്ബാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ക്ലബ്ബ് എടുക്കുന്ന തീരുമാനങ്ങൾ ഞങ്ങൾ അംഗീകരിക്കുകയാണ് ചെയ്യേണ്ടത് “ ഒനാന പറഞ്ഞു.

Latest Stories

BGT 2024: ഇന്ത്യൻ ടീമിലേക്ക് സച്ചിൻ വരണം, എങ്കിൽ ഹാട്രിക്ക് ഉറപ്പ്: ഡബ്ല്യുവി രാമൻ

'തിരക്കഥ ഷാഫി, എഴുതിയത് രാഹുൽ മാങ്കൂട്ടത്തിൽ, കൂടെ നിന്നത് സതീശൻ'; ഇപിയുടെ ആത്മകഥ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് പി സരിൻ

ഇതിനായിരുന്നോ കാത്തിരുന്നത്? നിരാശപ്പെടുത്തി 'കങ്കുവ', കാര്‍ത്തിയുടെ കാമിയോയും തുണച്ചില്ല! പ്രതികരിച്ച് പ്രേക്ഷകര്‍

ഇത് പോലെ ഒരു നാണക്കേട് ലോകത്തിൽ ഒരു ബാറ്റർക്കും ഇല്ലാത്തത്, അപമാനത്തിന്റെ പടുകുഴിയിൽ സഞ്ജു സാംസൺ; മലയാളി താരത്തെ ട്രോളി ആരാധകർ

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം, രക്ഷപെട്ടത് ഒരാൾ മാത്രം

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം; ലാഭത്തില്‍ 36 ശതമാനം വര്‍ധന

'നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; മുനമ്പം വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം