"ഗംഭീര സിനിമയുടെ ഗംഭീര ക്ലൈമാക്സ് രംഗം പോലെ ആയിരുന്നു അത്"; ഡി മരിയയെ കുറിച്ച് ലയണൽ സ്കലോണി പറയുന്നത് ഇങ്ങനെ

ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കരുത്തരായ അര്ജന്റീന രണ്ടാം തവണ കോപ്പ കപ്പ് ഉയർത്തി ജേതാക്കളായി. എയ്ഞ്ചൽ ഡി മരിയയുടെ അവസാന മത്സരം കൂടെ ആയിരുന്നു അത്. കളിയുടെ 64 ആം മിനിറ്റിൽ ലയണൽ മെസി പരിക്കിനെ തുടർന്ന് കളം വിട്ടപ്പോൾ തന്റെ അംബാൻഡ്‌ അദ്ദേഹത്തിന്റെ സുഹൃത്തായ ഡി മരിയയ്ക്ക് നൽകിയിരുന്നു. തുടർന്ന് കളി നിയന്ത്രിച്ചിരുന്നത് ഡി മരിയ ആയിരുന്നു. കളിയുടെ അവസാന നിമിഷം ആകാറായപ്പോൾ ഡി മരിയയെ ഇറക്കി. അപ്പോൾ അംബാൻഡ്‌ കൊടുത്തത് നിക്കോളാസ് ഓട്ടമെൻറോയ്ക്ക് ആയിരുന്നു. മത്സര ശേഷം പരിശീലകൻ ലയണൽ സ്കലോണി ഈ രങ്കത്തിനെ പറ്റി സൂചിപ്പിക്കുകയും ചെയ്യ്തു.

ലയണൽ സ്കലോണിയുടെ വാക്കുകൾ ഇങ്ങനെ:

” ഇരു ടീമുകളും മികച്ച മത്സരമാണ് കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ ഫൈനൽ മത്സരം ഞങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ആശ്വാസത്തോടു കൂടി മത്സരം അവസാനിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. മത്സരത്തിനിടയിൽ ഡി മരിയയെ പിൻവലിക്കണോ വേണ്ടയോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. അദ്ദേഹം മികച്ച രീതിയിലാണ് കളിക്കുന്നത്. ആ സമയത് അദ്ദേഹം ആരാധകരുടെ കൈയടി അർഹിച്ചിരുന്നു. അദ്ദേഹത്തിന് പകരം നിക്കോളാസിനെ കൊണ്ട് വന്നത് മികച്ച തീരുമാനം ആയിരുന്നു. കൈയിലെ അംബാൻഡ്‌ അദ്ദേഹം നിക്കോളാസിനു കൈമാറിയത് ഒരു സിനിമയുടെ ക്ലൈമാക്സ് കാണുന്നത് പോലെ ഉണ്ടായിരുന്നു. സാധ്യമാകുന്ന സമയം വരെ അദ്ദേഹം മത്സരിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം” ഇതാണ് ലയണൽ സ്കലോണി പറഞ്ഞത്.

അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കും എന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ആദ്യ ക്ലബായ ബെൻഫിക്കയിലേക്കാണ് അദ്ദേഹം ഇപ്പോൾ പോകുന്നത്. അവിടെ ഒരു വർഷത്തേക്ക് കൂടെ കരാർ നിലനിൽക്കുന്നുണ്ട്. അതിനു ശേഷം താരം അര്ജന്റീനയിലേക്ക് മടങ്ങി പോകും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.