കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കരുത്തരായ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് ഇത്തവണത്തെ ടൂർണമെന്റ് കപ്പ് നേടിയിരുന്നു അര്ജന്റീന. അര്ജന്റീന ടീമിന് വേണ്ടി പരിശീലകൻ ലയണൽ സ്കലോണി ടീമിനൊപ്പം നേടുന്ന നാലാമത്തെ ട്രോഫി ആണ് ഇത്. രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ, ഒരു ഫൈനലിസിമയും, ഫിഫ വേൾഡ് കപ്പും ആണ് താരം ടീമിന് നേടി കൊടുത്തത്. ലയണൽ സ്കലോണിയുടെ കീഴിലായിരുന്നു മെസി തന്റെ ട്രോഫി വേട്ട ആരംഭിച്ചതും അവ എല്ലാം നേടി എടുത്തതും. ഇന്നലെ കളി ജയിച്ച ശേഷം ട്രോഫി വാങ്ങാൻ നിന്നപ്പോൾ ലയണൽ സ്കലോണി ധരിച്ച ജേർസി ഏറെ ശ്രദ്ധ നേടിയിരുന്നു.
2006 ഇൽ അർജന്റീനയുടെ ഭാഗമാകാൻ ലയണൽ സ്‌കൈലോണിക്ക് സാധിച്ചിരുന്നു. അന്ന് നേടിയ അതെ ജേർസി തന്നെ ആയിരുന്നു സ്കലോണി ഇന്നലെ മത്സര ശേഷവും ധരിച്ചിരുന്നത്. അന്നത്തെ ലോകകപ്പിലായിരുന്നു താരം അർജന്റീനയ്ക്ക് വേണ്ടി കളിച്ചത്തിരുന്നത്. മത്സര ശേഷം മാധ്യമങ്ങൾ ഇതിനെ പറ്റി ചർച്ച വിഷയവും ആക്കിയിരുന്നു.
ലയണൽ സ്കലോണിയുടെ വാക്കുകൾ ഇങ്ങനെ:
” 1997 ഇൽ ഞാൻ ധരിച്ച ജേർസി സമ്മാനിച്ച അതെ വ്യക്തി തന്നെ ആയിരുന്നു എനിക്ക് ഇതും സമ്മാനിച്ചത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജേർസിയും ഇത് തന്നെ ആയിരുന്നു. ഇത് തന്നതിന് ഞാൻ അദ്ദേഹത്തിനോട് നന്ദി പറയുന്നു” പത്ര സമ്മേളനത്തിൽ വെച്ച ലയണൽ സ്കലോണി പറഞ്ഞു.
ഖത്തർ വേൾഡ് കപ്പിലെ ഫൈനൽ കഴിഞ്ഞിട്ട് ലയണൽ സ്കലോണി 1997 ഇൽ മലേഷ്യയിൽ വെച്ച നടന്ന അണ്ടർ 20 അർജന്റീനൻ ജേർസി ആയിരുന്നു ധരിച്ചത്. തോമസ് കാൽവോ എന്ന ജേർസി കളക്ടർ ആയിരുന്നു ലയണൽ സ്കലോണിക്ക് ഈ ജേർസി നൽകിയത്. അദ്ദേഹം തന്നെ ആയിരുന്നു ഇന്നലെ നടന്ന മത്സര ശേഷവും താരത്തിന് ഈ ജേർസി സമ്മാനിച്ചത്. അർജന്റീനയുടെ വർഷങ്ങൾ പഴക്കമുള്ള ജേർസികൾ ഇദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്.