"റയൽ മാഡ്രിഡിലേക്ക് എംബപ്പേ പോയത് കഷ്ടമാണ്, പിഎജിക്ക് ഉണ്ടായത് വൻനഷ്ട്ടം"; തുറന്നടിച്ച് പിഎസ്ജി പരിശീലകൻ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ. പിഎസ്ജിക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരം ഈ വർഷം നടന്ന സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിലേക്ക് പോവുകയായിരുന്നു. റയലിലും താരം ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഇത്രയും മത്സരങ്ങളിൽ നിന്നും എംബപ്പേ 7 ഗോളുകളും, ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിലും അദ്ദേഹം ഒരു ഗോൾ നേടിയിരുന്നു.

ഈ വർഷം പിഎസ്ജിയിൽ നിന്നും ഫ്രീ ഏജന്റായിട്ടാണ് എംബപ്പേ ട്രാൻഫസർ വാങ്ങി പോയത്. അത് കൊണ്ട് പിഎസ്ജി അധികൃതർക്ക് അതിൽ താരത്തിനോട് അതൃപ്‌തി ഉണ്ടായിരുന്നു. കിട്ടാനുള്ള സാലറി, ബോണസ് അടക്കം അവർ എംബാപ്പയ്ക്ക് കൊടുക്കാൻ മടിച്ചിരുന്നു. അതിൽ കേസിന് പോയിരിക്കുകയാണ് എംബപ്പേ. ഇപ്പോൾ അദ്ദേഹത്തിന്റെ വിടവിനെ കുറിച്ച് പിഎസ്ജി പരിശീലകനായ എൻറിക്കെ സംസാരിച്ചിരിക്കുകയാണ്.

എൻറിക്കെ പറയുന്നത് ഇങ്ങനെ:

“കിലിയൻ എംബപ്പേ ഒരു വണ്ടർഫുൾ താരമാണ്. കൂടാതെ ഒരു മികച്ച വ്യക്തിയുമാണ്. ഇത്തരത്തിലുള്ള താരങ്ങളെ നമുക്ക് അപൂർവമായി മാത്രമാണ് കാണാൻ സാധിക്കുക. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് പോയി എന്നത് കഷ്ടമാണ്. പ്രത്യേകിച്ച് ഈ സമയത്ത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ ഇതൊക്കെ ഫുട്ബോളിന്റെ ഭാഗമാണ്. അദ്ദേഹത്തിന് എല്ലാം നല്ല രൂപത്തിൽ നടക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം ക്ലബ്ബ് വിട്ടതിൽ എനിക്ക് ഒന്നുമില്ല. അദ്ദേഹത്തിന്റെ വിടവ് നികത്താനും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം വളരെ മികച്ച ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെയാണ് ” എൻറിക്കെ പറഞ്ഞു.

എംബാപ്പയുടെ അഭാവത്തിലും തകർപ്പൻ പ്രകടനം നടത്താൻ പിഎസ്ജിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ എംബാപ്പയ്ക്ക് പരിക്ക് സംഭവിച്ചിരുന്നു. അത് കൊണ്ട് അടുത്ത മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Latest Stories

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍