"ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണ് ഇത്, എല്ലാവർക്കും നന്ദി"; എമിലിയാനോ മാർട്ടിനെസിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഏറ്റവും മികച്ച ഗോൾ കീപ്പറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അർജന്റീനൻ താരമായ എമിലിയാനോ മാർട്ടിനെസ്സ് ആണ്. ഇത് രണ്ടാം തവണയാണ് എമി യാഷിൻ ട്രോഫി നേടുന്നത്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഗോൾ കീപ്പർ രണ്ട് തവണ യാഷിൻ ട്രോഫി സ്വന്തമാക്കി റെക്കോഡ് നേടുന്നത്.

ഇത്തവണ എമിക്ക് എതിരായി കരുത്തരായ എതിരാളി തന്നെ ആയിരുന്നു മുൻപിൽ ഉണ്ടായിരുന്നത്. സ്പാനിഷ് ഗോൾ കീപ്പറായ ഉനൈ സിമോണെയാണ് ഇത്തവണ എമി പരാജയപ്പെടുത്തി പുരസ്‌കാരം സ്വന്തമാക്കിയത്. അതിനെ കുറിച്ച് എമിലിയാനോ മാർട്ടിനെസ്സ് സംസാരിച്ചു.

എമി മാർട്ടിനെസ്സ് പറയുന്നത് ഇങ്ങനെ:

“ആദ്യമായി ഞാൻ എല്ലാവരോടും നന്ദി പറയുന്നു. ഒരു ചെറിയ സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്. പക്ഷേ ഞാൻ തനിച്ചും ഗ്രൂപ്പ് ലെവലിലും ഒരുപാട് ഇമ്പ്രൂവ് ആവാൻ ശ്രമിച്ച വ്യക്തിയാണ്. അതിന്റെ ഫലമാണിത്. എന്റെ കരിയറിന്റെ തുടക്കകാലം തൊട്ടേ ഞാൻ സ്വപ്നം കണ്ട ഒന്നാണ് ഇത്. ഇംഗ്ലണ്ടിൽ കളിക്കാനും ദേശീയ ടീമിന് വേണ്ടി കളിക്കാനും ഇത്തരത്തിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാനും എനിക്കിപ്പോൾ കഴിഞ്ഞു. ഒരുതവണ നേടുക എന്നുള്ളത് തന്നെ ഇംപ്രസ്സീവ് ആണ്. രണ്ടുതവണ നേടാൻ കഴിഞ്ഞു എന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ഒന്നാണ്” എമി പറഞ്ഞു.

ഈ വർഷത്തെ കോപ്പ അമേരിക്കയിൽ ടീമിന് വേണ്ടി നിർണായക മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് എമിലിയാനോ മാർട്ടിനെസ്സ് നടത്തിയത്. കൂടാതെ ക്ലബ് ലെവലിൽ ആസ്റ്റൻ വില്ലയ്ക്കും വേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തി.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു