"ലാമിന് യമാൽ ഭാവിയിൽ GOAT ലെവൽ പ്ലയെർ ആകും"; താരത്തെ പ്രശംസിച്ച് ബ്രസീലിയൻ ഇതിഹാസം

ബാഴ്സിലോണയ്ക്ക് വേണ്ടിയും, സ്പൈന് വേണ്ടിയും തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് ലാമിന് യമാൽ. കേവലം 17 വയസ്സ് മാത്രമുള്ള താരം 11 മത്സരങ്ങളിൽ നിന്നായി 5 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ സീസണിൽ ബാഴ്സ നടത്തുന്ന തകർപ്പൻ പ്രകടനത്തിന്റെ കാരണങ്ങളിൽ ഒരാൾ ലാമിൻ യമാൽ കൂടിയാണ്.

യൂറോകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ നേടുന്ന താരമെന്ന റെക്കോഡും, മികച്ച യുവ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയത് ലാമിന് യമാൽ ആയിരുന്നു. താരത്തിന്റെ മികവിനെ പ്രശംസിച്ച് ഒരുപാട് മുൻ താരങ്ങളാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോയും അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

റിവാൾഡോ പറയുന്നത് ഇങ്ങനെ:

“യമാൽ ഒരു മികച്ച താരമാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹത്തിന് വലിയ ഒരു പേഴ്സണാലിറ്റി ഉണ്ട്. അതിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഇപ്പോൾ തന്നെ വളരെ ഉയർന്ന ലെവലിൽ എത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എംബപ്പേ, വിനി എന്നിവരുടെ അതേ ഉയരത്തിൽ എത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇനിയും അദ്ദേഹത്തിന് ഒരുപാട് ദൂരം മുന്നോട്ടു പോവാൻ കഴിയും. ഫുട്ബോൾ ആസ്വദിച്ചു കൊണ്ടാണ് അദ്ദേഹം കളിക്കുന്നത്. ഇതിനോടകം തന്നെ യൂറോ കപ്പ് അദ്ദേഹം നേടി കഴിഞ്ഞു. വ്യത്യാസങ്ങൾ സൃഷ്ടിക്കുന്ന ഒരു താരമാണ് അദ്ദേഹം. തീർച്ചയായും അവനു വലിയ ഭാവിയുണ്ട് “റിവാൾഡോ പറഞ്ഞു.

ബാഴ്‌സയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. പരിശീലകനായ ഹാൻസി ഫ്ലിക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന താരവും ലൈൻ യമാൽ തന്നെയാണ്.

Latest Stories

ലഹരിക്കേസ്: പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും; കൊച്ചിയിലെ ‍ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കും

മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകണം; ദേശവിരുദ്ധ ശക്തികൾ ആരെന്ന് അറിയിക്കണം, ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ഗവർണർ

യുവതിയും പങ്കാളിയും ചേർന്ന് കൊന്നത് മാതാപിതാക്കൾ ഉൾപ്പടെ 13 പേരെ; പാകിസ്ഥാനിലും 'കൂടത്തായി' മോഡൽ കൂട്ടക്കൊല

നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാല്‍ തന്നെ ജേതാവ്; വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി

യുവൻ്റസ് കരാർ അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കിടയിൽ പോൾ പോഗ്ബയെ ടീമിൽ എത്തിക്കാൻ പദ്ധതിയിട്ട് ബാഴ്‌സലോണ

ഒരു മാറ്റവുമില്ല ഇവര്‍ക്ക്!, ജയിക്കും മുമ്പേ കസേരയ്ക്ക് തമ്മിലടി

സണ്ണി ലിയോണിനെ വിളിച്ച് വരുത്തി അപമാനിച്ചു; ഡബിള്‍ മീനിംഗും കാട്ടിക്കൂട്ടലുകളും, ഫ്ളവേഴ്‌സ് ടി വിക്കെതിരെ ആരാധകര്‍

എല്ലാം ഇനി ഹൈക്കമാന്‍ഡിന്റെ കയ്യില്‍, കണ്ണ് കസേരയിലാക്കി നേതാക്കള്‍; ജയിക്കും മുമ്പേ കസേരയ്ക്ക് തമ്മിലടി

ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു; ഞാൻ ജീവിച്ചിരിക്കാന്‍ കാരണം സുഹൃത്തുക്കള്‍, തുറന്ന് പറഞ്ഞ് താരം

ലഹരി ഉപയോഗിക്കാറില്ല; ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാര്‍ട്ടിന്‍