"ലയണൽ മെസിയാണ് ഒന്നാമൻ, അദ്ദേഹം വേറെ ലെവൽ ആണ്"; ബാലൺ ഡി ഓർ ജേതാവായ റോഡ്രിയുടെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസിക്ക് അവസാനത്തെ അഞ്ച് വർഷങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ കാലയളവിലാണ് മെസി തന്റെ സ്വപ്നസാക്ഷാത്കാരമായ നേട്ടങ്ങൾ എല്ലാം കൈവരിച്ചത്. ഇപ്പോൾ അദ്ദേഹം തന്റെ ഫുട്ബോൾ ജീവിതത്തിലെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയം കൊടുക്കുകയാണ് അദ്ദേഹം.

ഇത്തവണത്തെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രി 1170 പോയിന്റുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തായി വിനീഷ്യസ് ജൂനിയർ 1129 പോയിന്റുകളാണ് നേടിയിട്ടുള്ളത്. ബാലൺ ഡി ഓർ നേടിയതിനെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം അർജന്റീനൻ ഇതിഹാസമായ ലയണൽ മെസിയെ കുറിച്ചും സംസാരിച്ചു.

റോഡ്രി പറയുന്നത് ഇങ്ങനെ:

“ബാലൺ ഡി ഓർ ജേതാക്കളുടെ അത്ഭുതപ്പെടുത്തുന്ന ലിസ്റ്റ് പരിശോധിക്കുമ്പോൾ ഞാൻ ലയണൽ മെസിയെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. മെസി എട്ടുതവണയാണ് ഈ പുരസ്കാരം നേടിയിട്ടുള്ളത്. സത്യം പറഞ്ഞാൽ മെസി തന്നെ അത് തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസിയാണ് ” റോഡ്രി പറഞ്ഞു.

ഇത്തവണ ബാലൺ ഡി ഓർ നേടുന്നത് ബ്രസീൽ താരമായ വിനീഷ്യസ് ആയിരിക്കും എന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം കാര്യങ്ങൾ മാറി മറിഞ്ഞു. വിനിക്ക് ട്രോഫി ഇല്ല എന്ന് അറിഞ്ഞതോടെ റയൽ മാഡ്രിഡ് താരങ്ങൾ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു. അതിലെ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

Read more