"ഫുട്ബോൾ എങ്ങനെ കളിക്കണം എന്നുള്ളത് എംബാപ്പയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല": റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ഇന്ന് ലാലിഗയിൽ തീപാറുന്ന പോരാട്ടമാണ് നടക്കാൻ പോകുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സിലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം ഇന്ന് രാത്രി 12.30 നാണ് നടക്കുന്നത്. ഇത്തവണ ബാഴ്‌സ സജ്ജമാക്കുന്ന പദ്ധതിയിൽ പ്രധാനമായും കിലിയൻ എംബാപ്പയെ ആയിരിക്കും നോട്ടമിടുക. മുൻപ് ബാഴ്സക്കെതിരെ നാല് മത്സരങ്ങൾ കളിച്ചപ്പോൾ 6 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

എംബപ്പേ തന്റെ കരിയറിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിനാണ് ഇറങ്ങാൻ പോകുന്നത്. താരത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ചും, മത്സരത്തെ കുറിച്ചും റയൽ മാഡ്രിഡ് പരിശീലകനായ കാർലോ അഞ്ചലോട്ടി സംസാരിച്ചു.

കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

“എംബപ്പേയുടെ കാര്യത്തിൽ ആശങ്കകൾ ഒന്നുമില്ല. ഞങ്ങൾ സംതൃപ്തരാണ്. ഞങ്ങളുടെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. ഏറ്റവും മികച്ച ഫോമിലേക്ക് എത്താനാണ് അദ്ദേഹം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങൾക്ക് ധൃതിയൊന്നുമില്ല. തീർച്ചയായും ഇതിനേക്കാൾ മികച്ച രീതിയിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയും. അതിനുള്ള കോളിറ്റി അദ്ദേഹത്തിനുണ്ട്.

ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

കാർലോ അഞ്ചലോട്ടി തുടർന്നു:

“ബാഴ്സക്കെതിരെ കളിച്ച് പരിചയമുള്ള താരമാണ് എംബപ്പേ. അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ എങ്ങനെ കളിക്കണം എന്നത് അദ്ദേഹത്തിനറിയാം. വളരെ നല്ല രീതിയിൽ ഈ മത്സരത്തിനു വേണ്ടി അദ്ദേഹം തയ്യാറെടുത്തിട്ടുണ്ട്. തന്റെ കഴിവുകളിൽ അദ്ദേഹം സ്വയം വിശ്വസിക്കുന്നു. മികച്ച പ്രകടനം അദ്ദേഹം നടത്തുമെന്ന് ഞങ്ങളും വിശ്വസിക്കുന്നു. ഈ മത്സരത്തിൽ ഞാൻ എന്റെ ടീമിനെ വിശ്വസിക്കുന്നു. ഞങ്ങൾ വിജയിക്കും ” കാർലോ അഞ്ചലോട്ടി പറഞ്ഞു.