"എംബാപ്പയ്ക്ക് എന്ത് ചെയ്യണം എന്ന് അറിയാം, അവനെ ആരും ഒന്നും പഠിപ്പിക്കേണ്ട ആവശ്യം ഇല്ല"; പിന്തുണയുമായി ഫ്രഞ്ച് സഹതാരം

ഫ്രഞ്ച് ദേശിയ ടീമിന്റെ ക്യാപ്റ്റനായ കിലിയൻ എംബപ്പേ ഇത്തവണത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസ് ടീമിന്റെ കൂടെ കളിക്കില്ല എന്ന വാർത്ത ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. റയൽ മാഡ്രിഡിൽ മികച്ച മത്സരം പുറത്തെടുത്ത താരം ഇപ്പോൾ ഇന്റർനാഷണൽ ബ്രേക്കിൽ ആണ്. എന്നാൽ അതിൽ ഫ്രാൻസ് ടീമിന്റെ കൂടെ കളികാത്തതിൽ ആരാധകരുടെ ഭാഗത്ത് നിന്ന് വിമർശനങ്ങൾ ഉയരുകയാണ്. തനിക്ക് ദേശിയ ടീമിനെക്കാളും പ്രധാനം ക്ലബ് ടീമായ റയലിനോടാണെന്നാണ് ആരാധകരുടെ വാദം.

ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു നൈറ്റ് ക്ലബ്ബിൽ പോയിരുന്നു. അതും ആരാധകർ വിമർശിക്കാനുള്ള കാരണമാക്കി. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടി ഫ്രഞ്ച് ടീമിൽ നിന്നും പിന്മാറുകയായിരുന്നു എന്നാണ് എംബപ്പേ പറഞ്ഞിരുന്നത് എന്നാൽ അത് പറഞ്ഞതിന് ശേഷം താരത്തിന്റെ ഈ പ്രവർത്തികളിൽ ആരാധകർ നിരാശയിലാണ്. പക്ഷെ എംബപ്പേ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഫ്രഞ്ച് സഹതാരമായ വെസ്‌ലി ഫൊഫാന.

വെസ്‌ലി ഫൊഫാന പറയുന്നത് ഇങ്ങനെ:

” ആളുകൾക്ക് അവരുടെ ഒഴിവ് സമയങ്ങളിൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എംബപ്പേക്കും അങ്ങനെ തന്നെയാണ്. ഈ സ്റ്റോറി ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്. അവന് ഇഷ്ടമുള്ള കാര്യങ്ങൾ അവന് ചെയ്യാൻ സാധിക്കും. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എംബപ്പേ ഒരു മികച്ച വ്യക്തിയും പ്രൊഫഷണലുമാണ്. ഏറ്റവും മികച്ച ഫ്രഞ്ച് താരം അദ്ദേഹമാണ്. അതുകൊണ്ടുതന്നെ ഇത് ശ്രദ്ധിക്കപ്പെടുക സ്വാഭാവികമാണ്. മാധ്യമങ്ങൾ അതിരുകടക്കുന്നുണ്ടോ എന്ന് എനിക്ക് പലപ്പോഴായി തോന്നുന്നുണ്ട്. ഇനി കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ നിങ്ങൾ എംബപ്പേയോട് തന്നെ ചോദിക്കേണ്ടിവരും ” വെസ്‌ലി ഫൊഫാന പറഞ്ഞു.

Read more

നിലവിൽ അദ്ദേഹം റയലിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും എംബാപ്പയുടെ 100 ശതമാനം പൊട്ടൻഷ്യൽ അദ്ദേഹം കളിക്കളത്തിൽ പ്രകടമാക്കുന്നില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. 11 മത്സരങ്ങളാണ് ഈ സീസണിൽ എംബപ്പേ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 7 ഗോളുകൾ അദ്ദേഹം നേടി. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അദ്ദേഹം പൂർണ മികവിൽ എത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.