"ഇനി മെസി നേടാനായി ഒന്നും തന്നെയില്ല, ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം"; ഇന്റർ മിയാമി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ കരിയെറിൽ മെസി ഇനി നേടാനായി ഒരു നേട്ടങ്ങളും ബാക്കിയില്ല. ഏറ്റവും കൂടുതൽ കിരീടങ്ങളും ഏറ്റവും കൂടുതൽ വ്യക്തിഗത പുരസ്കാരങ്ങളും ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ പുരസ്കാരങ്ങളുമൊക്കെ ഉള്ള താരം മെസിയാണ്. ഇനി അധിക കാലം താൻ കളിക്കളത്തിൽ ഉണ്ടാകില്ല എന്ന് ലയണൽ മെസി നേരത്തെ തന്നെ പറഞ്ഞിരുന്നു. തന്റെ അവസാനത്തെ ഫുട്ബോൾ മത്സരങ്ങൾ അദ്ദേഹം ഇപ്പോൾ ആസ്വദിക്കുകയാണ്.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇന്നാണ് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കുക. ഇത്തവണ പുരക്സ്കാരം നേടാൻ ഏറ്റവും യോഗ്യനായ താരമായി ആരാധകർ കാണുന്നത് ബ്രസീൽ ഇതിഹാസമായ വിനീഷ്യസ് ജൂനിയറിനാണ്. ബാലൺ ഡി ഓർ പുരസ്കാരത്തെ കുറിച്ച് ഇന്റർ മിയാമി പരിശീലകനായ ടാറ്റ മാർട്ടീനോ ചില കാര്യങ്ങൾ സംസാരിച്ചു.

ടാറ്റ മാർട്ടീനോ പറയുന്നത് ഇങ്ങനെ:

” ഞാൻ വലിയ ശ്രദ്ധയൊന്നും നൽകാത്ത ഒന്നാണ് ബാലൺ ഡി ഓർ. ഇത് ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡാണോ അതല്ല കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡാണോ എന്നുള്ളതൊന്നും വ്യക്തമല്ല. ഒരുപക്ഷേ ഈ അവാർഡ് വിനീഷ്യസ് ജൂനിയർ നേടിയേക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ് ” ടാറ്റ മാർട്ടീനോ പറഞ്ഞു.

അമേരിക്കൻ ലീഗിൽ തകർപ്പൻ പ്രകടനമാണ് മെസി ഇപ്പോൾ കാഴ്ച വെക്കുന്നത്. ഒപ്പം അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് യോഗ്യത മത്സരത്തിൽ തന്റെ ഫുട്ബോൾ കരിയറിലെ 58 ആം ഹാട്രിക്കും അദ്ദേഹം നേടിയിരുന്നു.