"മെസി വേറെ ഗ്രഹത്തിൽ നിന്നുള്ള ജീവി"; തുറന്ന് പറഞ്ഞ് സഹ താരം എയ്ഞ്ചൽ ഡി മരിയ

അർജന്റീനയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് എയ്ഞ്ചൽ ഡി മരിയ. അർജന്റീനയ്ക്കായി ഖത്തർ ലോകകപ്പും, ഒരു ഫൈനലിസിമയും, രണ്ട് കോപ്പ അമേരിക്കൻ ട്രോഫികളും നേടുന്നതിൽ മുഖ്യ പങ്ക് വഹിച്ച താരമാണ് അദ്ദേഹം. ഈ വർഷത്തെ കോപ്പ അമേരിക്കൻ ട്രോഫി നേടിയതിന് പുറകെ താരം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു.
അടുത്ത മത്സരത്തിൽ ഡി മരിയയെ ആദരിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

മാധ്യമങ്ങളുമായുള്ള ഒരു അഭിമുഖത്തിൽ വെച്ച് അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാർ ആരൊക്കെയാണ് എന്ന് താരത്തിനോട് ചോദിച്ചിരുന്നു. അതിന് രസകരമായ ഉത്തരമാണ് ഡി മരിയ തന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

”ഏറ്റവും മികച്ച അർജന്റീന താരങ്ങളുടെ പട്ടികയിൽ ഞാൻ ഒന്നാമതാണ് വരിക. കാരണം മെസ്സിയും മറഡോണയും മറ്റൊരു ഗ്രഹത്തിൽ നിന്നുള്ളവരാണ്. അവർ നമ്മുടെ കൂട്ടത്തിൽ പെട്ടവരല്ല. ലയണൽ മെസ്സിയോടൊപ്പം കളിക്കാൻ കഴിയുക, ഡിയഗോ മറഡോണക്ക് കീഴിൽ കളിക്കാൻ കഴിയുക, ഇതിനേക്കാൾ കൂടുതൽ മറ്റെന്തു വേണം, ഇതുതന്നെ ധാരാളം “ ഡി മരിയ പറഞ്ഞു.

അർജന്റീനാ ഡി മരിയയെ ആദരിക്കാൻ വേണ്ടിയുള്ള മത്സരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പരിശീലകനായ ലയണൽ സ്കലോണിയുടെ നിർദേശ പ്രകാരമാണ് അസോസിയേഷൻ ഈ ചടങ്ങ് നടത്തുന്നത്. അർജന്റീനയുടെ ഏറ്റവും മികച്ച താരമാണ് എയ്ഞ്ചൽ ഡി മരിയ എന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഡി മരിയ ഇപ്പോൾ ക്ലബായ ബെൻഫികയ്ക്ക് വേണ്ടി ആണ് കളിക്കുന്നത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല