"മെസി കേമൻ തന്നെ, പക്ഷെ ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുക്കില്ല"; ഗാരത് ബെയ്ൽ തിരഞ്ഞെടുത്തത് ആ ഇതിഹാസത്തെ

റയൽ മാഡ്രിഡിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് ഗാരത് ബെയ്ൽ. റയലിൽ വെച്ച് തുടങ്ങിയ ബന്ധമാണ് അദ്ദേഹത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിട്ട്. നിരവധി കിരീടങ്ങൾ താരം ടീമിനായി നേടി കൊടുത്തിട്ടുണ്ട്. അതിന് ശേഷം തന്റെ പ്രൊഫെഷണൽ ഫുട്ബോൾ കരിയറിൽ നിന്നും അദ്ദേഹം കഴിഞ്ഞ വർഷം വിരമിക്കുകയും ചെയ്തു.

ഫുട്ബോൾ ലോകത്തെ GOAT ആരാണെന്നാണ് വർഷങ്ങളായി ആരാധകർ ചോദിക്കുന്ന ചോദ്യം. നിലവിൽ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. അതിൽ നിന്നും ഗാരത് ബെയ്ൽ ഒരു താരത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഗാരത് ബെയ്ൽ പറയുന്നത് ഇങ്ങനെ:

”വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഏറ്റവും മികച്ച താരം. എല്ലാം ലഭിച്ചിട്ടുള്ള ഒരു താരമാണ് അദ്ദേഹം. റൊണാൾഡോ വളരെ കരുത്തനാണ്, വളരെ വേഗതയുള്ളവനാണ്. ഹെഡറുകളിലൂടെ ഗോൾ നേടാനും ലോങ്‌ റേഞ്ചറികളിലൂടെ ഗോൾ നേടാനും അദ്ദേഹത്തിന് സാധിക്കും. പക്ഷേ മെസ്സിയെക്കുറിച്ച് ഒന്നും മോശം പറയാനില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു കമ്പ്ലീറ്റ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ” ഗാരത് ബെയ്ൽ പറഞ്ഞു.

ഫുട്ബോൾ ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന തർക്കമാണ് ഇവരിൽ ആരാണ് GOAT എന്നത്. 2022 ലോകകപ്പ് നേടിയപ്പോൾ ലയണൽ മെസി തന്റെ കരിയറിൽ നേടാനുള്ള എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. അത് കൊണ്ട് അദ്ദേഹത്തെയാണ് നിലവിൽ ആരാധകർ GOAT എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോട്ട് എന്നാണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്.

Latest Stories

'ആശയുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം'; ചര്‍ച്ചയായി എംഎം ലോറന്‍സിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ്

സഞ്ജു സാംസൺ തിരികെ ഇന്ത്യൻ ജേഴ്‌സിയിൽ; ആഭ്യന്തര ടൂർണമെന്റുകളിൽ താരത്തിന് വീണ്ടും അവസരം

ഇവൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണം; പ്രതികരണത്തില്‍ വിശദീകരണവുമായി നിര്‍മ്മല സീതാരാമന്‍

സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി എംപോക്‌സ് വകഭേദം; ക്ലേഡ് 1 ബി സ്ഥിരീകരിച്ചത് മലപ്പുറത്ത്

"എന്റെ തന്ത്രം ആർക്കും പ്രവചിക്കാൻ സാധിക്കില്ല"; ബംഗ്ലാദേശിനെ പൂട്ടിയത് എങ്ങനെ എന്ന് പറഞ്ഞ് രോഹിത്ത് ശർമ്മ

'അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സിപിഎം'; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

സോണിയ ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശം; കങ്കണ റണാവത്തിനോട് തെളിയിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് മന്ത്രി

'കെ.എൽ രാഹുൽ പരാജയപ്പെടണം എന്ന് രോഹിത്ത് ആഗ്രഹിച്ചു', പ്രസ്ഥാവനയെ കുറിച്ച് റിഷഭ് പന്ത് തുറന്ന് പറയുന്നതിങ്ങനെ

ടെർ സ്റ്റെഗൻ്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക അപ്‌ഡേറ്റ് നൽകി ബാഴ്‌സലോണ

എംപോക്‌സ് രോഗം, ആലപ്പുഴയിലും ആശ്വാസം; നിരീക്ഷണത്തിലുണ്ടായിരുന്ന രോഗിയുടെ ആദ്യ ഫലം നെഗറ്റീവ്