2024 കോപ്പ അമേരിക്കൻ ടൂർണമെന്റിൽ ഫൈനലിൽ കൊളംബിയയെ 1-0 ത്തിനു തോല്പിച്ച് ശക്തരായ അര്ജന്റീന വീണ്ടും കപ്പ് ജേതാക്കളായി. കഴിഞ്ഞ തവണയും കപ്പ് നേടിയത് മെസിയും കൂട്ടരും ആയിരുന്നു. ലോക ചാമ്പ്യന്മാരായ താരങ്ങൾ അടുപ്പിച്ച് രണ്ട് തവണയാണ് കോപ്പ ട്രോഫി ഉയർത്തിയത്. എന്നാൽ ടീമിന്റെ വിജയത്തിൽ താരങ്ങളെയും, ആരാധകരുടെ ചിന്താഗതിയെ കുറിച്ചും വിമര്ശിച്ചിരിക്കുകയാണ് മുൻ അമേരിക്കൻ ഫുട്ബോൾ താരം അലക്സി ലാലാസ്.
അലക്സി ലാലാസ് പറഞ്ഞത് ഇങ്ങനെ:
” ഈ ടീമിന്റെ ഏറ്റവും വലിയ പ്രേത്യേകത അവർ സിറ്റുവേഷൻ അനുസരിച്ച് കളി മാറ്റാനുള്ള കഴിവാണ്. അത് എതിർ ടീമിന്റെ പദ്ധതികളെ മോശമായ രീതിയിൽ തന്നെ ബാധിക്കും. സത്യസന്ധമായി പറഞ്ഞാൽ ലയണൽ മെസി ഇല്ലെങ്കിലും ഈ ടീം അത് നേടി എടുക്കും. ഈ വർഷത്തെ ടൂർണമെന്റിൽ മെസി ഒരു ഘടകം അല്ലായിരുന്നു. അദ്ദേഹം ഫീൽഡിൽ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അർജന്റീനൻ താരങ്ങൾ തന്നെ ആയിരുന്നു കളിയിൽ ആധിപത്യം പുലർത്തിയിരുന്നത്. അദ്ദേഹം കയറി പോയപ്പോഴും ടീമിന്റെ ഫോർമേഷിണിൽ ഒരു മാറ്റവും സംഭവിച്ചില്ല. അടുത്ത സബ്‌സ്റ്റിട്യൂട്ട് വന്നു അവരുടെ ജോലി കൃത്യമായി നിറവേറ്റി. മെസി ഒന്നും തന്നെ ചെയുന്നില്ല എന്ന അല്ല ഞാൻ ഉദ്ദേശിച്ചത്. പക്ഷെ അദ്ദേഹം ഇല്ലെങ്കിലും ടീമിൽ ആധിപത്യം അവർ പുലർത്തും. ടീമിലെ താരങ്ങൾ അദ്ദേഹത്തിന് വേണ്ടി കപ്പ് നേടിയെടുത്തപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ലയണൽ മെസി ആയിരുന്നു” ലാലാസ് പറഞ്ഞു.
മത്സരത്തിന്റെ ഒന്നാം പകുതിയിൽ ലയണൽ മെസിയുടെ കാലിനു പരിക്കേറ്റിരുന്നു. തുടർന്നും അദ്ദേഹം കളിച്ചു. എന്നാൽ രണ്ടാം പകുതിയുടെ 64 ആം മിനിറ്റിൽ അദ്ദേഹം വേദന സഹിക്കാനാവാതെ കളം വിട്ടു. കാലിനു ഗുരുതരമായ പരിക്കാണ് ഏറ്റിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരം ആണെന്നാണ് ടീം ഡോക്ടർമാർ പറഞ്ഞത്. അടുപ്പിച്ച് രണ്ട് തവണയാണ് അര്ജന്റീന കോപ്പ കപ്പ് ജേതാക്കളാകുന്നത്. കോപ്പയിൽ അർജന്റീനൻ തരാം ലൗറ്ററോ മാർട്ടിനെസ് ആണ് ഗോൾഡൻ ബൂട്ട് ജേതാവായത്. ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം കരസ്ഥമാക്കിയത് അർജന്റീനൻ ഗോൾ കീപ്പർ എമി മാർട്ടിനെസ്സ് ആണ്.