മെസിയാണ് ഞങ്ങളുടെ ബ്രഹ്മാസ്ത്രം, അവൻ രക്ഷിക്കും"; ഇന്റർ മിയാമി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിന്റെ രണ്ടാം പാദത്തിൽ കരുത്തരായ അറ്റ്ലാന്റ യൂണൈറ്റഡിനോട് ഇന്റർ മിയാമി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയിരുന്നത് അറ്റ്ലാന്റ തന്നെയായിരുന്നു. ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് ഇന്റർ മിയാമി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ വഴങ്ങിയ ഗോൾ ആണ് അവർക്ക് തോൽക്കാൻ കാരണമായത്.

ആദ്യ പാദത്തിൽ ഇതേ നിലയിലാണ് ഇന്റർ മിയാമി അറ്റ്ലാന്റ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചത് കൊണ്ട് ഇനി മൂന്നാമത് ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. അതിലെ വിജയി ആയിരിക്കും അടുത്ത ഘട്ടത്തിലേക്ക് പോകുന്നത്. ആ മത്സരത്തിൽ ഇന്റർമയാമിയുടെ പ്രതീക്ഷകൾ മെസ്സി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളാണ്. അവരുടെ പരിശീലകനായ ടാറ്റ മാർട്ടിനോയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ടാറ്റ മാർട്ടിനോ പറയുന്നത് ഇങ്ങനെ:

” ടീമിനകത്ത് വളരെയധികം പരിചയസമ്പത്തുള്ള താരങ്ങൾ ഞങ്ങൾക്കുണ്ട്. അത് ഞങ്ങൾക്ക് ഒരു അനുകൂല ഘടകമാണ്. ഇതിനേക്കാൾ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ തരണം ചെയ്തുള്ള പരിചയസമ്പത്ത് അവർക്കുണ്ട് “ ടാറ്റ മാർട്ടിനോ പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം സെർജിയോ ബുസ്ക്കെറ്റ്സ് കളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവം തങ്ങൾക്ക് തിരിച്ചടിയായി എന്നുള്ള കാര്യം ഈ പരിശീലകൻ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്റർ മിയാമി ഗംഭീര പ്രകടനം പുറത്തെടുത്ത് കിരീടം നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി