"റൊണാൾഡോ ചെയ്ത ആ ഒരു കാര്യം മെസിക്ക് ഒരിക്കലും ചെയ്യാൻ സാധിക്കില്ല"; തുറന്ന് പറഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും. രാജ്യത്തിനെയും ക്ലബിനെയും എന്നും മുൻപിലേക്ക് കൊണ്ട് വരുന്നതിൽ വിജയിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. തങ്ങളുടെ അവസാന ഘട്ട ഫുട്ബോൾ യാത്രകൾ ആസ്വദിക്കുകയാണ് അവർ ഇപ്പോൾ. ഇരുവരും യൂറോപിയൻ ലീഗുകളിൽ നിന്ന് പടിയിറങ്ങിയെങ്കിലും തകർപ്പൻ ഫോമിലാണ് ഇപ്പോൾ ഉള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സുഹൃത്തും, മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ നെമജ്ഞ വിദിച്ച് ഇരു താരങ്ങളെ പരസ്പരം വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണ് എന്ന് പറഞ്ഞിരിക്കുകയാണ്. കൂടാതെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

നെമജ്ഞ വിദിച്ച് പറയുന്നത് ഇങ്ങനെ:

” എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. അദ്ദേഹം നേടിയ ഗോളുകൾ അതിന് തെളിവാണ്. മാത്രമല്ല യൂറോപ്പിലെ ഏറ്റവും മികച്ച മൂന്ന് ലീഗുകളിൽ വർഷങ്ങളോളം അദ്ദേഹം ഹൈ ലെവലിൽ കളിച്ചു. മാത്രമല്ല ഈ ലീഗുകളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. മറ്റേത് താരത്തിനും അത് കഴിഞ്ഞിട്ടില്ല. ഓരോ ജനറേഷനും ഓരോ ഇതിഹാസങ്ങളുണ്ട്. പരിക്കുകൾ ഒന്നും പറ്റാതെ 20 വർഷത്തോളം 50ലധികം മത്സരങ്ങളാണ് മെസ്സിയും റൊണാൾഡോയും കളിച്ചിട്ടുള്ളത്”

നെമജ്ഞ വിദിച്ച് തുടർന്നു:

“പക്ഷേ ഇവിടത്തെ വ്യത്യാസം എന്തെന്നാൽ റൊണാൾഡോ വ്യത്യസ്തങ്ങളായ മൂന്നു ലീഗുകളിൽ കളിച്ചു എന്നതാണ്. അവിടെയൊക്കെ മികച്ചതാവാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. ലോകത്തെ ഏറ്റവും മികച്ച താരം ആവുക എന്നതാണ് റൊണാൾഡോയുടെ മെന്റാലിറ്റി. അത് അദ്ദേഹം മറച്ചുവെക്കാറില്ല. അദ്ദേഹം വളരെയധികം ഹാർഡ് വർക്ക് ചെയ്തു. ഇന്ന് അദ്ദേഹം നേടിയതെല്ലാം അദ്ദേഹം അർഹിക്കുന്നതാണ്. ഏതൊരു യുവ താരത്തിനും മാതൃകയാക്കാൻ പറ്റിയ താരമാണ് റൊണാൾഡോ. ആർക്ക് വേണമെങ്കിലും അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പിന്തുടരാം ” നെമജ്ഞ വിദിച്ച് പറഞ്ഞു.

Latest Stories

ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍..; വേറിട്ട ലുക്കില്‍ പ്രഭാസ്, 'രാജാസാബ്' പോസ്റ്റര്‍ പുറത്ത്

കേരള ബ്ലാസ്‌റ്റേഴ്‌സുമായി കൈകോർത്ത് വിഐപി ക്ലോത്തിംഗ് ലിമിറ്റഡ്, ആരാധകർക്ക് നൽകിയിരിക്കുന്നത് വലിയ ഉറപ്പ്

സൈഡ് പ്ലീസ് കോഹ്‌ലി ഭായ്, വിരാടിനെ തൂക്കിയെറിഞ്ഞ് ഐസിസി റാങ്കിങ്ങിൽ വമ്പൻ കുതിച്ചുകയറ്റം നടത്തി യുവതാരം; ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും; ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കേരളം വളരെവേഗം മാറുന്നുവെന്ന് മുഖ്യമന്ത്രി

"മെസിയുടെ പകരക്കാരൻ ഇനി ആ താരമാണ്"; ബയേൺ മ്യൂണിക്ക് പരിശീലകൻ അഭിപ്രായപ്പെട്ടു

ഇനി ബാഗില്ലാതെ സ്‌കൂളില്‍ പോകാം; പത്ത് ദിവസം ബാഗ് ഒഴിവാക്കി എന്‍സിഇആര്‍ടി

ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും.. എല്ലാം ഞാന്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്; ബാലയുടെ ഭാര്യ കോകില

എന്റെ പൊന്നോ, ഗംഭീര ട്വിസ്റ്റ്; ലേലത്തിൽ വമ്പനെ റാഞ്ചാൻ ആർസിബി; നടന്നാൽ കോഹ്‌ലിക്കൊപ്പം അവനും

'എൻഡിഎയിൽ നിന്ന് അവ​ഗണന'; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും

ഈ സിനിമകള്‍ ഒ.ടി.ടിക്ക് വേണ്ടേ? ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിലീസില്ല; തിയേറ്ററില്‍ പരാജയമായ ചിത്രങ്ങള്‍ ഇനി എന്നെത്തും