"മെസി നാല് ബാലൺ ഡി ഓർ നേടിയ പ്രായത്തിൽ എംബാപ്പയ്ക്ക് ഒരെണ്ണം പോലും നേടാനായില്ല"; താരത്തിന് നേരെ രൂക്ഷ വിമർശനം

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രിക്ക് പുരസ്‌കാരം നൽകിയതിലുള്ള വിവാദങ്ങൾ ഇത് വരെ കെട്ടടങ്ങിയിട്ടില്ല. റോഡ്രിക്ക് മുൻപ് ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ പോകുന്നത് ബ്രസീൽ താരമായ വിനിഷ്യസാണ് എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരായിരുന്നു ഏറ്റവും കൂടുതൽ കേട്ടിരുന്നതും. എന്നാൽ അവസാന നിമിഷമാണ് ഇത്തവണ വിനിക്ക് പുരസ്‌കാരം ലഭിക്കില്ല എന്ന് റിപ്പോട്ട് വന്നത്.

ജൂഡ് ബെല്ലിങ്‌ഹാം ആണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കിയ താരമായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. ആരാധകരെ നിരാശയാക്കി എംബപ്പേ ആറാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ഇതിന് പിന്നാലെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് തങ്ങളുടെ എഡിറ്റോറിയലിൽ എംബപ്പേയെ വലിയ വിമർശനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. ലയണൽ മെസിയുമായുള്ള താരതമ്യമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ എംബപ്പേക്ക് 25 വയസ്സാണ്. ഈ പ്രായത്തിൽ ലയണൽ മെസ്സി നാല് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടിയിരുന്നു എന്നാണ് അവർ ഓർമ്മപ്പെടുത്തുന്നത്. എംബപ്പേക്ക് ഒരുതവണ പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് മാത്രമല്ല, രണ്ടാം സ്ഥാനത്ത് പോലും ഇതുവരെ ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല, ഇത്തവണ കേവലം ആറാം സ്ഥാനം മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഫ്രഞ്ച് ആരാധകർ അദ്ദേഹത്തിന്റെ ഈ പ്രകടനത്തിൽ നിരാശരാണ്.

പക്ഷെ ചടങ്ങിൽ എംബപ്പേ വേറെ ഒരു പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗെർഡ് മുള്ളർ ട്രോഫി കിലിയൻ എംബപ്പേക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ റയൽ മാഡ്രിഡ് താരങ്ങൾ ചടങ്ങ് ബഹിഷ്കരിച്ചതോടെ എംബപ്പേ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയിരുന്നില്ല.

Latest Stories

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ