"ഞാൻ ഇല്ലായിരുന്നെങ്കിൽ മെസി അന്ന് ഫൈനൽ കളിക്കില്ലായിരുന്നു"; തുറന്ന് പറഞ്ഞ് ചിലി റഫറി

2007 ഇൽ കോപ്പ അമേരിക്ക ടൂർണമെന്റ് വെനിസ്വേലയിൽ ആണ് നടന്നത്. അന്നത്തെ സെമി ഫൈനൽ മത്സരത്തിൽ ലയണൽ മെസി ഗംഭീര പ്രകടനമാണ് നടത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ മെക്സികോയെ പരാജയപ്പെടുത്തുകയും ചെയ്യ്തു. ആ മത്സരത്തിൽ മെസിക് ഒരു യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തു. കൂടാതെ മത്സരത്തിന്റെ അവസാന നിമിഷത്തിലും അദ്ദേഹത്തിന് യെല്ലോ കാർഡ് ലഭിക്കേണ്ടതായിരുന്നു, അത് മനഃപൂർവം അന്നത്തെ റഫറി നൽകിയില്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ചിലിയൻ റഫറി കാർലോസ് കാണ്ടിയ.

കാർലോസ് കാണ്ടിയ പറയുന്നത് ഇങ്ങനെ:

” മെസ്സി ഓൾറെഡി മത്സരത്തിൽ ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു. 3 മിനിറ്റ് ആയിരുന്നു അധിക സമയം ഉണ്ടായിരുന്നത്. അർജന്റീന മെക്സിക്കോക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിട്ടുനിൽക്കുകയായിരുന്നു. ആ സമയത്താണ് മൈതാന മധ്യത്തിൽ വച്ചുകൊണ്ട് മെസ്സി യെല്ലോ കാർഡ് അർഹിക്കുന്ന ഒരു ഫൗൾ ചെയ്തിരുന്നു. ഗോളാവാനുള്ള സാധ്യതകൾ ഒന്നുംതന്നെ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ അപ്പോൾ മെസ്സിക്ക് യെല്ലോ കാർഡ് നൽകിയിരുന്നുവെങ്കിൽ അദ്ദേഹം പുറത്താകുമായിരുന്നു.ഫൈനലും നഷ്ടമാകുമായിരുന്നു”

കാർലോസ് കാണ്ടിയ തുടർന്നു

“എന്നാൽ ആ ഘട്ടത്തിൽ മെസ്സിക്ക് യെല്ലോ കാർഡ് നൽകിയാൽ അദ്ദേഹത്തിന്റെ ജേഴ്സി പിന്നീട് ലഭിക്കില്ല എന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെ മെസ്സിയെ തുടരാൻ ഞാൻ അനുവദിക്കുകയായിരുന്നു. പിന്നീട് ലയണൽ മെസ്സിയുടെ പതിനെട്ടാം നമ്പർ ജേഴ്സി എനിക്ക് ലഭിച്ചു. ഡ്രസ്സിംഗ് റൂമിൽ വച്ചുകൊണ്ടായിരുന്നു മെസ്സി തന്റെ ജേഴ്സി നൽകിയിരുന്നത് “ കാർലോസ് കാണ്ടിയ പറഞ്ഞു.

2007 ലെ ഫൈനൽ മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. അതിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്