"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ കരിയറിൽ മെസി ഇനി നേടാനായി ഒന്നും തന്നെയില്ല. അവസാന ഘട്ട മത്സരങ്ങൾ അദ്ദേഹം ഇപ്പോൾ ആസ്വദിക്കുകയാണ്. നിലവിൽ താരം ഇപ്പോൾ അത്ര നല്ല സമയത്തിലൂടെയല്ല കടന്നു പോകുന്നത്. ഇപ്പോൾ നടന്ന അമേരിക്കൻ ലീഗിലെ ടൂർണമെന്റിൽ നിന്നും ഇന്റർ മിയാമി പുറത്തായിരുന്നു. ലീഗിൽ കിരീടം നേടാൻ ഏറ്റവും യോഗ്യരായ ടീം ആയിരുന്നു ഇന്റർ മിയാമി.

ടീമിനെ വിജയിപ്പിക്കാൻ സാധിക്കാത്തതിൽ മെസിയെ വിമർശിച്ച് ഒരുപാട് താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരുന്നു. ആ മത്സരശേഷം ലയണൽ മെസ്സി നേരെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു പോവുകയായിരുന്നു. ആരാധകരെ അഭിവാദ്യം ചെയ്യാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല, മാത്രമല്ല എതിരാളികൾക്ക് ഷേക്ക് ഹാൻഡ് നൽകാനും അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിനെതിരെ അമേരിക്കൻ ഇതിഹാസമായ ലണ്ടൻ ഡോണോവൻ രംഗത്ത് എത്തിയിരിക്കുകയാണ്.

ലണ്ടൻ ഡോണോവൻ പറയുന്നത് ഇങ്ങനെ:

“എനിക്ക് അത് ഒട്ടും ഇഷ്ടമായിരുന്നില്ല. അവർക്ക് ഷേക്ക് ഹാൻഡ് നൽകി അഭിനന്ദനങ്ങൾ പറയാമായിരുന്നു. മെസി നേരെ കളം വിടുകയാണ് ചെയ്തത്. ലോക്കർ റൂമിൽ ഒരുപക്ഷേ മെസി അവരെ അഭിനന്ദിച്ചിരുന്നേക്കാം. പക്ഷേ അവിടെ ഇന്റർമയാമി ആരാധകർ ഉണ്ടായിരുന്നു. അവരെ ഒന്ന് അഭിവാദ്യം ചെയ്യാമായിരുന്നു. ഈ സീസണിലെ അവസാനത്തെ മത്സരമായിരുന്നില്ലേ അത്. ഇന്റർമയാമിക്ക് ഇതൊരു മികച്ച സീസൺ കൂടിയായിരുന്നു “ലണ്ടൻ ഡോണോവൻ പറഞ്ഞു.

ടീം എംഎൽഎസ് ടൂർണമെന്റിൽ നിന്നും പുറത്തായത് മെസിയെ സംബന്ധിച്ച് ഏറ്റവും വിഷമകരമായ സംഭവമാണ്. മാത്രമല്ല അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും അദ്ദേഹം പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇന്റർമയാമിയോടൊപ്പം രണ്ടു മത്സരങ്ങളിലും അർജന്റീനക്കൊപ്പം ഒരു മത്സരത്തിലും മെസി പരാജയപ്പെടുകയായിരുന്നു. താരത്തിന്റെ രാജകീയ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Latest Stories

പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യാ മോനെ സഞ്ജു; വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ് എന്നിവർക്ക് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അമേരിക്കയില്‍ പിടിയില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്

"നല്ല കഴിവുണ്ടെങ്കിലും അത് കളിക്കളത്തിൽ കാണാൻ സാധിക്കാത്തത് മറ്റൊരു കാരണം കൊണ്ടാണ്"; എംബാപ്പയെ കുറിച്ച് ഫ്രാൻസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

"സഞ്ജുവിനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ, അതിലും കേമനായ മറ്റൊരു താരം ഇന്ത്യൻ ടീമിൽ ഉണ്ട്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം; തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി