ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും മികച്ച ടീമുകളുടെ തീ പാറും പോരാട്ടമാണ് നടക്കാൻ പോകുന്നത്. കരുത്തരായ ബാഴ്സിലോണയും ബയേൺ മ്യുണിക്കും തമ്മിലുള്ള മത്സരം ഇന്ന് രാത്രി 12.30 ന് ബാഴ്സയുടെ മൈതാനത്ത് വെച്ച് നടക്കും. കഴിഞ്ഞ സീസണിലും അതിന് മുൻപുള്ള സീസണുകളിലും ബയേൺ ഒരുപാട് തവണ ബാഴ്സയെ തോല്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ കരുത്തരായ കളിക്കാരായിട്ടാണ് ബാഴ്സ ഇറങ്ങുന്നത്.
ബാഴ്സിലോണയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമാണ് ലാമിന് യമാൽ. ഈ സീസണിൽ തന്നെ അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മെസിയുടെ പകരക്കാരനെ ബാഴ്സ കണ്ടെത്തി എന്നും ലാമിന് യമാലിന്റെ മികവിനെ കുറിച്ച് വാനോളം പുകഴ്ത്തിയും സംസാരിച്ചിരിക്കുകയാണ് ബയേൺ മ്യുണിക്ക് പരിശീലകൻ വിൻസെന്റ് കൊമ്പനി.
വിൻസെന്റ് കൊമ്പനി പറയുന്നത് ഇങ്ങനെ:
”ലയണൽ മെസ്സി പോയതിനുശേഷം അധികം വൈകാതെ തന്നെ ബാഴ്സ യമാലിനെ പോലെയുള്ള ഒരു താരത്തെ കണ്ടെത്തി എന്നത് അസാധാരണമായ കാര്യമാണ്. ഞങ്ങളുടെ ജനറേഷനിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു മെസ്സി. അദ്ദേഹം ക്ലബ്ബ് വിട്ടതിനു ശേഷം അദ്ദേഹത്തിന്റെ പകരക്കാരനാവാൻ കഴിയുന്ന അതുല്യമായ പ്രതിഭയുള്ള ഒരു താരത്തെ കൊണ്ടുവന്നു.
വിൻസെന്റ് കൊമ്പനി തുടർന്നു:
Read more
ഇതിന്റെ മുഴുവൻ ക്രെഡിറ്റും ലാ മാസിയക്കാണ് നൽകേണ്ടത്. ഈ യുവതാരങ്ങളെ എപ്പോഴും അവർ വിശ്വസിക്കുകയും അവർക്ക് അവസരങ്ങൾ നൽകുകയും ചെയ്യുന്നു.യമാലിനെ തടയുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം,മറിച്ച് ബാഴ്സയെ തടയുക എന്നതാണ്. അദ്ദേഹം അസാധാരണമായ ഒരു താരമാണ്. പക്ഷേ ടീമിലാണ് ഞങ്ങൾ ഫോക്കസ് നൽകിയിരിക്കുന്നത് “വിൻസെന്റ് കൊമ്പനി പറഞ്ഞു.