"മെസിയുടെ പകരക്കാരൻ ഇനി ആ താരമാണ്"; ബയേൺ മ്യൂണിക്ക് പരിശീലകൻ അഭിപ്രായപ്പെട്ടു

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും മികച്ച ടീമുകളുടെ തീ പാറും പോരാട്ടമാണ് നടക്കാൻ പോകുന്നത്. കരുത്തരായ ബാഴ്സിലോണയും ബയേൺ മ്യുണിക്കും തമ്മിലുള്ള മത്സരം ഇന്ന് രാത്രി 12.30 ന് ബാഴ്‌സയുടെ മൈതാനത്ത് വെച്ച് നടക്കും. കഴിഞ്ഞ സീസണിലും അതിന് മുൻപുള്ള സീസണുകളിലും ബയേൺ ഒരുപാട് തവണ ബാഴ്‌സയെ തോല്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ കരുത്തരായ കളിക്കാരായിട്ടാണ് ബാഴ്‌സ ഇറങ്ങുന്നത്.

ബാഴ്സിലോണയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമാണ് ലാമിന് യമാൽ. ഈ സീസണിൽ തന്നെ അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മെസിയുടെ പകരക്കാരനെ ബാഴ്‌സ കണ്ടെത്തി എന്നും ലാമിന് യമാലിന്റെ മികവിനെ കുറിച്ച് വാനോളം പുകഴ്ത്തിയും സംസാരിച്ചിരിക്കുകയാണ് ബയേൺ മ്യുണിക്ക് പരിശീലകൻ വിൻസെന്റ് കൊമ്പനി.

വിൻസെന്റ് കൊമ്പനി പറയുന്നത് ഇങ്ങനെ:

”ലയണൽ മെസ്സി പോയതിനുശേഷം അധികം വൈകാതെ തന്നെ ബാഴ്സ യമാലിനെ പോലെയുള്ള ഒരു താരത്തെ കണ്ടെത്തി എന്നത് അസാധാരണമായ കാര്യമാണ്. ഞങ്ങളുടെ ജനറേഷനിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു മെസ്സി. അദ്ദേഹം ക്ലബ്ബ് വിട്ടതിനു ശേഷം അദ്ദേഹത്തിന്റെ പകരക്കാരനാവാൻ കഴിയുന്ന അതുല്യമായ പ്രതിഭയുള്ള ഒരു താരത്തെ കൊണ്ടുവന്നു.

വിൻസെന്റ് കൊമ്പനി തുടർന്നു:

ഇതിന്റെ മുഴുവൻ ക്രെഡിറ്റും ലാ മാസിയക്കാണ് നൽകേണ്ടത്. ഈ യുവതാരങ്ങളെ എപ്പോഴും അവർ വിശ്വസിക്കുകയും അവർക്ക് അവസരങ്ങൾ നൽകുകയും ചെയ്യുന്നു.യമാലിനെ തടയുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം,മറിച്ച് ബാഴ്സയെ തടയുക എന്നതാണ്. അദ്ദേഹം അസാധാരണമായ ഒരു താരമാണ്. പക്ഷേ ടീമിലാണ് ഞങ്ങൾ ഫോക്കസ് നൽകിയിരിക്കുന്നത് “വിൻസെന്റ് കൊമ്പനി പറഞ്ഞു.

Latest Stories

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിവി അന്‍വര്‍

"റൊണാൾഡോയ്ക്ക് 1000 ഗോൾ നേടാനാവില്ല, അയാൾക്ക് അത് സാധിക്കില്ല"; തുറന്നടിച്ച് മുൻ ലിവർപൂൾ താരം

ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍..; വേറിട്ട ലുക്കില്‍ പ്രഭാസ്, 'രാജാസാബ്' പോസ്റ്റര്‍ പുറത്ത്

കേരള ബ്ലാസ്‌റ്റേഴ്‌സുമായി കൈകോർത്ത് വിഐപി ക്ലോത്തിംഗ് ലിമിറ്റഡ്, ആരാധകർക്ക് നൽകിയിരിക്കുന്നത് വലിയ ഉറപ്പ്

സൈഡ് പ്ലീസ് കോഹ്‌ലി ഭായ്, വിരാടിനെ തൂക്കിയെറിഞ്ഞ് ഐസിസി റാങ്കിങ്ങിൽ വമ്പൻ കുതിച്ചുകയറ്റം നടത്തി യുവതാരം; ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും; ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കേരളം വളരെവേഗം മാറുന്നുവെന്ന് മുഖ്യമന്ത്രി

ഇനി ബാഗില്ലാതെ സ്‌കൂളില്‍ പോകാം; പത്ത് ദിവസം ബാഗ് ഒഴിവാക്കി എന്‍സിഇആര്‍ടി

ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും.. എല്ലാം ഞാന്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്; ബാലയുടെ ഭാര്യ കോകില

എന്റെ പൊന്നോ, ഗംഭീര ട്വിസ്റ്റ്; ലേലത്തിൽ വമ്പനെ റാഞ്ചാൻ ആർസിബി; നടന്നാൽ കോഹ്‌ലിക്കൊപ്പം അവനും

'എൻഡിഎയിൽ നിന്ന് അവ​ഗണന'; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും