"മെസിക്ക് പകരക്കാരനോ?, അത് അത്ര എളുപ്പമുള്ള കാര്യം അല്ല": ബ്രസീലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ കരിയെറിൽ മെസി ഇനി നേടാനായി ഒരു നേട്ടങ്ങളും ബാക്കിയില്ല. ഏറ്റവും കൂടുതൽ കിരീടങ്ങളും ഏറ്റവും കൂടുതൽ വ്യക്തിഗത പുരസ്കാരങ്ങളും ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ പുരസ്കാരങ്ങളുമൊക്കെ ഉള്ള താരം മെസിയാണ്. തന്റെ അവസാനത്തെ ഫുട്ബോൾ മത്സരങ്ങൾ അദ്ദേഹം ഇപ്പോൾ ആസ്വദിക്കുകയാണ്.

ലയണൽ മെസിയുടെ പിൻഗാമിയായി പലരും കാണുന്ന താരമാണ് സ്പാനിഷ് യുവ താരമായ ലാമിന് യമാലിനെ. ബാഴ്‌സയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം ഇപ്പോൾ നടത്തുന്നത്. ഈ സീസണിൽ നിന്നായി 6 ഗോളുകളും, 7 അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ താരത്തോട് ചില കാര്യങ്ങൾ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ പറഞ്ഞിട്ടുണ്ട്.

റിവാൾഡോ പറയുന്നത് ഇങ്ങനെ:

“യമാൽ വളരെയധികം മതിപ്പുളവാക്കുന്ന താരമാണ്. അവനെ കേവലം 17 വയസ്സ് മാത്രമേ ഉള്ളൂ. മികച്ച രൂപത്തിലാണ് അവൻ കളിച്ചുകൊണ്ടിരിക്കുന്നത്. അവൻ അടുത്ത മെസ്സിയാകുമോ എന്നുള്ളതൊന്നും എനിക്കറിയില്ല. മെസ്സിയാവുക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല ഇത്തരം താരതമ്യങ്ങളും ബുദ്ധിമുട്ടുള്ള ഒന്നാണ്.

റിവാൾഡോ തുടർന്നു:

“മെസ്സി ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ചെയ്ത കാര്യങ്ങൾ അതുല്യമാണ്. തീർച്ചയായും ലോകത്തിലെ ഏറ്റവും മികച്ച താരമായി കഴിവ് യമാലിനുണ്ട്. ഒരുപാട് കിരീടങ്ങൾ ബാഴ്സക്കൊപ്പം നേടാൻ കഴിയും. എനിക്ക് താരത്തെ വളരെയധികം ഇഷ്ടമാണ്. പക്ഷേ മെസ്സിയാവുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും ” റിവാൾഡോ പറഞ്ഞു.

Read more